ടച്ചിടല്‍ കാലയളവില്‍ അവസാനിക്കുന്ന മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് പോളിസിയുടെ കാലാവധി മേയ് 15 വരെ നീട്ടിയത് തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സില്‍ മാത്രം. കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

 

ഫുള്‍കവര്‍ ഇന്‍ഷുറന്‍സ് പുതുക്കിയില്ലെങ്കില്‍ വണ്ടിക്കെന്തെങ്കിലും സംഭവിച്ചാല്‍ നഷ്ടപരിഹാരം കിട്ടില്ല. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഏപ്രില്‍ 16ന് ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യമുള്ളത്.

ഏജന്റുമാര്‍ക്ക് കിട്ടിയ സന്ദേശത്തിലും തേര്‍ഡ്പാര്‍ട്ടി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫുള്‍കവറേജ് ഇന്‍ഷുറന്‍സ് സാധാരണപോലെ അടയ്ക്കണം.

കോവിഡ് വ്യാപനംമൂലം അടച്ചിടല്‍ വീണ്ടും നീട്ടിയ സാഹചര്യത്തിലാണ് വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള കാലാവധി നീട്ടിയത്. മാര്‍ച്ച് 25നും മെയ് മൂന്നിനുമിടയില്‍ കാലാവധി തീരുന്ന പോളിസികള്‍ മെയ് 15നകം പുതുക്കിയാല്‍മതിയെന്നായിരുന്നു ധനമന്ത്രാലയത്തിന്റെ ഉത്തരവ്. 

ആദ്യഘട്ട ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ കാലാവധി അവസാനിച്ചതോ പുതുക്കേണ്ടതോ ആയ വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവ ഏപ്രില്‍ 21 വരെ പ്രീമിയം അടച്ച് പുതുക്കാനുള്ള സമയം അനുവദിച്ചിരുന്നത്. എന്നാല്‍, ലോക്ക്ഡൗണ് മേയ് മൂന്ന് വരെ നീട്ടിയതോടെ കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു.

Content Highlights: Motor Vehicle Insurance; Government Extended Renewal For Third Party Policy Only