ബൈക്ക് യാത്രികന്റെ പിന്‍സീറ്റില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്ത ഭാര്യയുടെ ചിത്രം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത് തര്‍ക്കത്തിനിടയാക്കി.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് വൈക്കം വല്ലകത്ത് വാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെയാണ് സംഭവം. സ്ത്രീയുടെ ചിത്രം എടുത്തെന്നും റോഡിലെ വളവുള്ള ഭാഗത്താണ് പരിശോധിച്ചതെന്നും ഉദ്യോഗസ്ഥര്‍ മദ്യപിച്ചെന്നും ആരോപിച്ച് നാട്ടുകാര്‍ തടിച്ചുകൂടി. വൈക്കം പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് ഇരുകൂട്ടരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു.

നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവരുടെ ചിത്രം എടുക്കാന്‍ അനുവാദം ഉണ്ടെന്നും ലൈസന്‍സ് ആവശ്യപ്പെട്ടിട്ട് ബൈക്ക് യാത്രികന്‍ കാണിക്കാതിരുന്നതാണ് തര്‍ക്കത്തിനിടയാക്കിയതെന്നും കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. ടോജോ എം.തോമസ് പറഞ്ഞു.

Content Highlights: Motor Vehicle Department, Vehicle Checking