വാഹനപരിശോധന; ഹെല്‍മെറ്റില്ലാതെ ബൈക്കിലെത്തിയവര്‍ മടങ്ങിയത് ബസിലും ഓട്ടോയിലും


ഫൈന്‍ അടയ്ക്കുന്നവര്‍ക്ക് തുടര്‍ന്നുള്ള യാത്രയ്ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുകയും വാങ്ങിക്കൊണ്ടുവന്നവരെ മാത്രം പോകാന്‍ അനുവദിക്കുകയും ചെയ്തു.

ചാലക്കുടിയിൽ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ വാഹനപരിശോധന.

ചാലക്കുടി: നഗരത്തില്‍ മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ വാഹനപരിശോധനയില്‍ ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനമോടിച്ച 51 പേരെ പിടികൂടി, പിഴയീടാക്കി. പിന്‍സീറ്റിലിരുന്നു യാത്രചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

ഫൈന്‍ അടയ്ക്കുന്നവര്‍ക്ക് തുടര്‍ന്നുള്ള യാത്രയ്ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുകയും വാങ്ങിക്കൊണ്ടുവന്നവരെ മാത്രം പോകാന്‍ അനുവദിക്കുകയും ചെയ്തു. ഹെല്‍മെറ്റു കൊണ്ടുവരാത്തവരെ വീടുകളിലേക്ക് ഓട്ടോറിക്ഷകളിലും ബസിലുമായി കയറ്റിവിടുകയും ഹെല്‍മെറ്റുമായി തിരിച്ചെത്തിയവരെ മാത്രം വാഹനം കൊണ്ടുപോകാന്‍ അനുവദിക്കുകയും ചെയ്തു.

രാവിലെ ഏഴുമുതല്‍ ഉച്ചവരെ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ഷാജി മാധവന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സീറ്റ് ബെല്‍റ്റില്ലാതെ യാത്രചെയ്ത ഒമ്പുതുകേസുകളും കണ്ടെത്തി പിഴയീടാക്കി. ഓവര്‍ലോഡ്, നമ്പര്‍പ്ലേറ്റില്‍ വ്യക്തതയില്ലാത്തവ, ലൈസന്‍സില്ലാതെ വണ്ടിയോടിച്ചത് എന്നീ കുറ്റങ്ങള്‍ക്ക് രണ്ടാളുടെപേരില്‍ കേസെടുത്തു.

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വണ്ടിയോടിച്ച മൂന്നാളുടെപേരിലും കേസുണ്ട്. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ജലീല്‍, അസി.വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.ആര്‍. രഞ്ജന്‍, സി.സി. വിനേഷ്, അരുണ്‍ പോള്‍ എന്നിവരും പരിശോധനാസംഘത്തിലുണ്ടായി.

Content Highlights: Motor Vehicle Department Vehicle Checking

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented