വാഹനങ്ങളില്‍ മിന്നിത്തെളിയുന്ന ലൈറ്റിന് പിടി വീഴുന്നു; പിഴ 5000 രൂപ വരെ


മോട്ടോര്‍ സൈക്കിളുകളിലും ഒട്ടോറിക്ഷകളിലുമാണ് ഇവ കൂടുതലായി കാണുന്നത്. ബസ്സുകളുടെ ചുറ്റും പ്രകാശസംവിധാനമൊരുക്കന്നതും പതിവാണ്.

വാഹനങ്ങളില്‍ നിയമവിധേയമായ ലൈറ്റുകള്‍ക്കുപുറമെ ഘടിപ്പിച്ചിട്ടുള്ളവര്‍ക്കെതിരേ നടപടിയെടുക്കാനൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്. രാത്രികാലങ്ങളില്‍ എതിരെവരുന്ന വാഹനയാത്രക്കാര്‍ക്ക് ഡ്രൈവിങ്ങിന് ബുദ്ധിമുട്ട് നേരിടുന്ന പരാതികള്‍ കൂടിയതോടെയാണ് അധികൃതര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നത്.

മോട്ടോര്‍ സൈക്കിളുകളിലും ഒട്ടോറിക്ഷകളിലുമാണ് ഇവ കൂടുതലായി കാണുന്നത്. ബസ്സുകളുടെ ചുറ്റും പ്രകാശസംവിധാനമൊരുക്കന്നതും പതിവാണ്. ടൂറിസ്റ്റ് ബസ്സുകളിലടക്കം ഇത്തരം പ്രവണത കണ്ടുവരുന്നുണ്ട്.

വാഹനങ്ങളില്‍ അധികലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്കടക്കം രാത്രിയില്‍ ഡ്രൈവിങ്ങിന് തടസ്സമാകുന്നതായി പരാതി ഉയരുന്നുണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പധികൃതര്‍ പറയുന്നു. എല്‍.ഇ.ഡി. ലൈറ്റുകള്‍ ബൈക്കുകളില്‍ പിടിപ്പിക്കുന്നത് പതിവാണ്.

മിന്നിത്തെളിയുന്ന ലൈറ്റുകള്‍മൂലം എതിരെവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മുന്‍വശം കാണുന്നതിന് തടസ്സമാകുന്ന സ്ഥിതിയാണ്. റോഡപകടങ്ങളില്‍ കൂടുതലും ബൈക്കുകളും ഓട്ടോറിക്ഷകളും ഇടിച്ചുള്ളതാണെന്നതാണ് പരിശോധന കര്‍ശനമാക്കാന്‍ കാരണമെന്ന് പട്ടാമ്പി ജോയന്റ് ആര്‍.ടി.ഒ. സി.യു. മുജീബ് പറഞ്ഞു.

മാര്‍ച്ച് ഏഴിനകം അധികലൈറ്റുകള്‍ അഴിച്ചുമാറ്റാനാണ് നിര്‍ദേശം. ബൈക്കുകളിലെ സൈലന്‍സര്‍, മറ്റ് ഭാഗങ്ങള്‍ എന്നിവ രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കും.

പിഴ ഇങ്ങനെ

ബൈക്കില്‍ അധിക ലൈറ്റുകള്‍ ഇട്ടാല്‍ 5,000 രൂപ പിഴയീടാക്കും. ഓട്ടോറിക്ഷകളില്‍ 3,000 രൂപ. കൂടാതെ ഡ്രൈവറുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യും.

Content Highlights: Motor Vehicle Department Taking Strict Action Against Illumination Lights In Vehicles

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented