പേടിപ്പിക്കാന്‍ പറയുന്നതല്ല, വാഹന പരിശോധനയില്‍ നിര്‍ത്തിയില്ലേല്‍ ലൈസന്‍സ് പോകും


കൈകാണിച്ച് നിര്‍ത്താതെപ്പോയതിനുപുറമെ ഹെല്‍മെറ്റില്ലാ തെ വാഹനം ഒടിച്ചതിനാണ് കൂടുതല്‍ പേര്‍ക്കും ലൈസന്‍സ് നഷ്ടമായത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

വാഹന പരിശോധനയ്ക്കായി അധികൃതര്‍ കൈകാണിക്കുമ്പോള്‍ നിര്‍ത്താതെ പോകുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കാനുള്ള നടപടി തുടങ്ങി മോട്ടോര്‍ വാഹനവകുപ്പ്. കെകാണിച്ചിട്ടും നിര്‍ത്താതെ പോയതിന് മൂന്നുമാസത്തിനിടെ പാലക്കാട് ജില്ലയില്‍ മാത്രം നാല് പേര്‍ക്കാണ് ലൈസന്‍സ് നഷ്ടമായത്. അമിതവേഗത്തിനും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും.

ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്യുക പോലുള്ള നിയമലംഘനങ്ങള്‍ക്കും ലൈസന്‍സ് റദ്ദാക്കും. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാറാണ് പതിവ്. എന്നാല്‍, പിഴയടച്ചവര്‍ വീണ്ടും ഇതേ നിയമലംഘനം ആവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിത്തുടങ്ങിയത്.

ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി

ജില്ലയില്‍ മൂന്നുമാസത്തിനിടെ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്‍പ്പെടെ 52 പേരുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കിയത്. കൈകാണിച്ച് നിര്‍ത്താതെപ്പോയതിനുപുറമെ ഹെല്‍മെറ്റില്ലാ തെ വാഹനം ഒടിച്ചതിനാണ് കൂടുതല്‍ പേര്‍ക്കും ലൈസന്‍സ് നഷ്ടമായത്. ഒരുമാസംമുതല്‍ ഒരുവര്‍ഷത്തിലധികം ലൈസന്‍സ് റദ്ദാക്കപ്പെട്ടവരുമുണ്ട്. റദ്ദാക്കിയശേഷവും വാഹനവുമായി നിരത്തിലിറങ്ങിയാല്‍ ആജീവനാന്തം ലൈസന്‍സ് റദ്ദാക്കുമെന്ന് അധികൃതര്‍ പറയുന്നു.

നിയമലംഘനവും ലൈസന്‍സ് റദ്ദാക്കപ്പെട്ടവരുടെ എണ്ണവും

  • ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിക്കുക- 12
  • കൂടുതല്‍ ആളെ കയറ്റിയുള്ള ഡ്രൈവിങ്- 6
  • ചുവപ്പുസിഗ്‌നല്‍ ലംഘിക്കല്‍- 3
  • പരിശോധനാവേളകളില്‍ വാഹനം നിര്‍ത്താതെ പോകുക, അപകടകരമായ രീതിയില്‍ ഡ്രൈവിങ്- 14
  • മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഡ്രൈവിങ്- 8
  • മദ്യപിച്ച് വാഹനം ഓടിക്കുക- 3

Content Highlights: Motor vehicle department suspend driving licence those who not stop the vehicle during checking


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented