മുന്നില്‍ നമ്പറുണ്ട്, പിന്നിലെ നമ്പര്‍പ്ലേറ്റ് ബാഗില്‍; 'നമ്പറില്ലാ' ഫ്രീക്കന്‍മാരെ പൊക്കി എം.വി.ഡി.


മോട്ടോര്‍ വാഹനവകുപ്പ് ആറു മണിക്കൂര്‍ അരിച്ചുപെറുക്കി നടത്തിയ വാഹന പരിശോധനയില്‍ 40 നിയമലംഘനങ്ങള്‍ക്കെതിരേ കേസെടുത്തു. 2.14 ലക്ഷം രൂപ പിഴയും ഈടാക്കി.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

മ്പര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങളില്‍ 'പറക്കുന്നവരെ' പൊക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കി. കൊച്ചി നഗരത്തിലും പരിസരത്തും ബുധനാഴ്ച നടത്തിയ മിന്നല്‍ പരിശോധനയില്‍ 16 ഇരുചക്രവാഹനങ്ങളാണ് പിടിയിലായത്. മുന്നില്‍ നമ്പര്‍ പ്ലേറ്റുണ്ടെങ്കിലും പിന്നില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ പായുന്നവരാണ് എറണാകുളം ആര്‍.ടി. ഓഫീസിലെ പ്രത്യേക സ്‌ക്വാഡിന്റെ പിടിയിലായത്.

നമ്പര്‍ പ്ലേറ്റുകള്‍ വികലമാക്കി വാഹനം നിരത്തിലിറക്കിയവരും പിടിയിലായി. നിയമലംഘനം നടത്താന്‍ യുവാക്കള്‍ മനഃപൂര്‍വം നമ്പര്‍ പ്ലേറ്റുകള്‍ ഊരി ബാഗുകളില്‍ സൂക്ഷിച്ചിട്ടുള്ളതായി പരിശോധനയില്‍ കണ്ടെത്തി. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ കടത്തുന്നവരും ഇത്തരത്തില്‍ വാഹനത്തിന്റെ നമ്പര്‍ നോക്കി പിടികൂടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റ് ഊരി മാറ്റുന്നുണ്ട്.



അപകടമുണ്ടായാല്‍ ഇത്തരം വാഹനങ്ങളെ ക്യാമറകളുടെ സഹായത്താല്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നമ്പര്‍ പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ടു കോടതിയിലേക്കു കൈമാറും. പിന്നീട് കോടതി വിധിക്കുന്ന ശിക്ഷയ്ക്കു ശേഷമേ വാഹനം വിട്ടുകിട്ടൂ. നമ്പര്‍ പ്ലേറ്റ് വികലമാക്കുന്നവര്‍ക്ക് 5000 രൂപ വരെയാണ് പിഴ.

ആറ് മണിക്കൂര്‍ പരിശോധന, പിഴ 2.14 ലക്ഷം രൂപ

മോട്ടോര്‍ വാഹനവകുപ്പ് ആറു മണിക്കൂര്‍ അരിച്ചുപെറുക്കി നടത്തിയ വാഹന പരിശോധനയില്‍ 40 നിയമലംഘനങ്ങള്‍ക്കെതിരേ കേസെടുത്തു. 2.14 ലക്ഷം രൂപ പിഴയും ഈടാക്കി. നഗരങ്ങളും ഉള്‍പ്രദേശങ്ങളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തവര്‍ മുതല്‍ ചട്ടം ലംഘിച്ച് സര്‍വീസ് നടത്തിയ അന്തര്‍സ്സംസ്ഥാന ലോറികള്‍ വരെ കുടുങ്ങി.

അപകടകരമായി വാഹനമോടിച്ച ഏതാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എറണാകുളം ആര്‍.ടി.ഒ.യുടെ ചുമതല വഹിക്കുന്ന മൂവാറ്റുപുഴ ആര്‍.ടി.ഒ. പി.എം. ഷെബീറിന്റെ നിര്‍ദേശപ്രകാരം ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്നുവരെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇത്രയുംപേര്‍ കുടുങ്ങിയത്.

വാഹനങ്ങളില്‍ സണ്‍ ഫിലിം ഒട്ടിച്ചതിന് 11 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചു. വാഹനങ്ങളിലെ അനധികൃതമായ അലങ്കാരപ്പണി നടത്തിയ എട്ട് സ്വകാര്യ ബസുകളും പിടിയിലായി. രണ്ടില്‍ കൂടുതല്‍ ആളുകളെ ഇരുചക്ര വാഹനത്തില്‍ കയറ്റിയതിനും വാഹനം ഓടിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും നാലു പേര്‍ക്കെതിരേ കേസെടുത്തു.

കാതടപ്പിക്കുന്ന എയര്‍ഹോണുകളും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങളും ഉണ്ടായിരുന്ന അഞ്ച് വാഹനങ്ങളും പിടികൂടി. അമിത വേഗം, അമിത ഭാരം ഉള്‍പ്പെടെയുള്ള മറ്റ് കുറ്റങ്ങള്‍ക്ക് 12 വാഹനങ്ങളും കുടുങ്ങി. എറണാകുളം ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അസീം, അസി. ഇന്‍സ്പെക്ടര്‍മാരായ പോള്‍ ജേക്കബ്, എ.എല്‍. അനീഷ്, ആര്‍. ചന്തു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Content Highlights: Motor vehicle department special checking to caught riders who remove number plates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented