പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
കാലപ്പഴക്കംചെന്ന വാഹനങ്ങളുടെ പുനഃക്രമീകരണ നടപടികള്‍ പൂര്‍ണമായി ഓണ്‍ലൈനാക്കാന്‍ നടപടികളുമായി ന്യൂഡല്‍ഹി അധികൃതര്‍. ഇന്ധന പരിവര്‍ത്തനത്തിന് അപേക്ഷിക്കുന്നതുമുതല്‍ വില, ഡീലര്‍മാര്‍, പുനഃക്രമീകരണത്തിനുള്ള കിറ്റുകള്‍ക്ക് എങ്ങനെ അപേക്ഷിക്കാം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തുടങ്ങി എല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് നീക്കം.
10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും കാലപ്പഴക്കം ചൂണ്ടിക്കാട്ടി നിരോധിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ജനുവരിയില്‍ ഒരുലക്ഷത്തോളം ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കി. ഇതിനൊപ്പം മൂന്ന് നിര്‍ദേശങ്ങളും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു.
വാഹന്‍ സോഫ്റ്റ്വേറിലൂടെയാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. തുടര്‍നടപടികള്‍ വരുംദിവസങ്ങളില്‍ അറിയിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് നേഷന്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററുമായി (എന്‍.ഐ.സി.) ഗതാഗതവകുപ്പ് ചര്‍ച്ച നടത്തി. 15 ദിവസത്തിനുള്ളില്‍ പദ്ധതിക്ക് അംഗീകാരം നല്‍കുമെന്നും വാഹന്‍ സോഫ്റ്റ്വേര്‍ അപ്ഡേറ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Content Highlights: Motor vehicle department services transferred to vahan, Online services, vahan software
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..