മോട്ടോര്‍വാഹന വകുപ്പിന്റെ നിശ്ചിതഫീസുകള്‍ക്കൊപ്പമുള്ള സര്‍വീസ് നിരക്ക് (യൂസര്‍ ഫീ) അഞ്ചുശതമാനം കൂട്ടി. 2006-ല്‍ ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ സേവനത്തിനായി കൊണ്ടുവന്നതാണ് സര്‍വീസ് നിരക്ക്.
എന്നാല്‍, ഇലക്ട്രോണിക്സ് കോര്പ്പറേഷന് മോട്ടോര്‍വാഹന വകുപ്പിലെ സേവനം അവസാനിപ്പിച്ചിട്ടും വകുപ്പ് ഈ ഫീസ് പിരിക്കുന്നുണ്ട്. സര്‍വീസ് ഫീസ് പിന്‍വലിക്കാനായി നേരത്തേ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. അത് നടപ്പായില്ലെന്നു മാത്രമല്ല ഇപ്പോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു.
പുതുക്കിയ നിരക്കുകള്‍ ചുവടെ (ബ്രായ്ക്കറ്റില്‍ പഴയനിരക്ക്)
ലൈസന്‍സ്
- * പുതുക്കിയതും പഴയതും 525 (500)
- ലേണേഴ്സ് ലൈസന്‍സ് 55 (50)
- ലേണേഴ്സ് ലൈസന്‍സ് പുതുക്കല്‍ 25 (20)
- ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ 55 (50)
- വിലാസം മാറ്റല്‍ 55 (50)
- ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് 55 (50)
- ബാഡ്ജ് നല്കല് 55 (50)
- ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് 210 (200)
കണ്ടക്ടര്‍ ലൈസന്‍സ്
- കണ്ടക്ടര്‍ ലൈസന്‍സ് നല്‍കുന്നതും പുതുക്കല്‍, വിലാസം മാറ്റല്‍, ബാഡ്ജ്, ഡ്യുപ്ലിക്കേറ്റ് 55 (50)
രജിസ്ട്രേഷന്
- മോട്ടോര്‍ സൈക്കിള്‍ 55 (50)
- ലൈറ്റ് മോട്ടോര്‍വെഹിക്കള്‍ 105 (100)
- മീഡിയം മോട്ടോര്‍ വെഹിക്കിള്‍ 160 (150)
- ഹെവിമോട്ടോര്‍ വെഹിക്കിള്‍ 210 (200)
- താത്കാലിക രജിസ്ട്രേഷന് 55 (50)
ഉടമസ്ഥത മാറ്റല്‍
- മോട്ടോര്‍ സൈക്കിള്‍ 30 (25)
- ലൈറ്റ് മോട്ടോര്‍വെഹിക്കിള്‍ 55 (50)
- മീഡിയം മോട്ടോര്‍വെഹിക്കിള്‍ 105 (100)
- ഹെവി മോട്ടോര്‍ വെഹിക്കിള്‍ 160 (150)
രജിസ്ട്രേഷന് പുതുക്കല്‍
- മോട്ടോര്‍ സൈക്കിള്‍ 55 (50)
- മോട്ടോര്‍ കാര്‍ 105 (100)
- ഡ്യൂപ്ലിക്കേറ്റ് 80 (75)
- എന്‍.ഒ.സി. 55 (50)
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്
- ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ 105 (100)
- മീഡിയം മോട്ടോര്‍വെഹിക്കിള്‍ 160 (150)
- ഹെവി മോട്ടോര്‍വെഹിക്കിള്‍ 210 (200)
- ഓട്ടോറിക്ഷ 55 (50)
- മറ്റുള്ളവ 55 (50)
- പുകപരിശോധന 1050 (1000)
പെര്‍മിറ്റ് നല്കല്
- ഓട്ടോറിക്ഷ 55 (50)
- ലൈറ്റ് മോട്ടോര്‍വെഹിക്കിള്‍ 160 (150)
- മീഡിയം മോട്ടോര്‍വെഹിക്കിള്‍ 315 (300)
- ഹെവി മോട്ടോര്‍വെഹിക്കിള്‍ 420 (400)
- താത്കാലിക പെര്‍മിറ്റുകള്‍ 105 (100)
- സെ്പെഷ്യല്‍ പെര്‍മിറ്റ് 105 (100)
- കൗണ്ടര്‍ സിഗ്നേച്ചര്‍ 525 (500)