ലയാളത്തിലെ രണ്ട് യുവ താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ എത്തിച്ച ഇതര സംസ്ഥാന രജിസ്‌ട്രേഷനിലുള്ള കാരവന്‍ ഷൂട്ടിങ് ലൊക്കേഷനില്‍നിന്നു പിടികൂടി. മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത അത്യാധുനിക സൗകര്യങ്ങളടങ്ങിയ കാരവന്‍ ഇരുമ്പനം റോഡരികിലെ സിനിമ ചിത്രീകരണത്തിനിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. 

കൊച്ചി സ്വദേശിയാണ് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാരവന്‍ ഇവിടെ വാടകയ്ക്ക് നല്‍കിയിരുന്നത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഷാജി മാധവന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഭരത് ചന്ദ്രന്‍, കെ.എം. രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് കാരവന്‍ കസ്റ്റഡിയിലെടുത്തത്. 

ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കാരവന്‍ നികുതി അടയ്ക്കാതെ ഓടിയ കുറ്റത്തിനാണ് വാഹനം പിടികൂടിയത്. ഒരു വര്‍ഷത്തേക്ക് നികുതി ഇനത്തില്‍ ഒരു ലക്ഷം രൂപയും പിഴയും അടയ്ക്കാന്‍ വാഹന ഉടമയ്ക്ക് നോട്ടീസ് നല്‍കി. മുമ്പും മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കാരവനുകള്‍ ഇത്തരത്തില്‍ നടപടികള്‍ നേരിട്ടിട്ടുണ്ട്.

Content Highlights: Motor vehicle department seized caravan from film shooting location in kochi