വേണം ജാഗ്രത എന്നും എപ്പോഴും; ബോധവത്കരണ വീഡിയോയുമായി മോട്ടോര്‍ വാഹനവകുപ്പ്


ബസുകള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയ പൊതുവാഹനങ്ങളിലെ സുരക്ഷാക്രമീകരണങ്ങളെല്ലാം ഇതില്‍ വിശദീകരിക്കുന്നുണ്ട്.

ലോക്ഡൗണിലെ ഇളവുകളില്‍ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനായി മോട്ടോര്‍വാഹന വകുപ്പ് സംഗീത ആല്‍ബം പുറത്തിറക്കി. യാത്ര പുനരാരംഭിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങളാണ് ഇതിവൃത്തം. ചലച്ചിത്ര നടന്‍ മമ്മൂട്ടിയാണ് ആമുഖസന്ദേശം നല്‍കുന്നത്.

ബസുകള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയ പൊതുവാഹനങ്ങളിലെ സുരക്ഷാക്രമീകരണങ്ങളെല്ലാം ഇതില്‍ വിശദീകരിക്കുന്നുണ്ട്. ചലച്ചിത്രഗാന രചയിതാവ് ചിറ്റൂര്‍ ഗോപി രചിച്ച ഗാനത്തിന് ആര്‍.എല്‍.വി. സുധാകരന്‍ മാസ്റ്ററാണ് സംഗീതം പകര്‍ന്നത്. ആലാപനം പള്ളിപ്പുറം സുനില്‍. മന്ത്രി എ.കെ.ശശീന്ദ്രന്‍ ആല്‍ബം പുറത്തിറക്കി.

മോട്ടോര്‍വാഹന വകുപ്പിലെ ജീവനക്കാരാണ് ആല്‍ബത്തിലും പിന്നണിയിലുമുള്ളത്. ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍.ശ്രീലേഖ, ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് എന്നിവര്‍ പങ്കെടുത്തു.

Content Highlights: Motor Vehicle Department Release Awareness Video On Post Lock Down Journey

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented