സൂര്യന്‍ അസ്തമിച്ചാല്‍ പിന്നെ കുഴപ്പമില്ല; പരിവാഹനം പകല്‍ പണിമുടക്കിയിട്ട് രണ്ടാഴ്ച്ച


ടി. ആദിത്യന്‍

പരിവാഹന്‍ കേന്ദ്രത്തിന്റെ നേതൃത്വത്തിലായതിനാല്‍ എന്താണ് ചെയ്യേണ്ടതെന്നും എവിടെ പരാതിപ്പെടണമെന്നുപോലും ഉദ്യോഗസ്ഥര്‍ക്ക് അറിയാത്ത സ്ഥിതിയാണ്.

എം പരിവാഹൻ ആപ്പ് ലോഗോ | Screengrab: mParivahan App

കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ വെബ്‌സൈറ്റ് തകരാറിലായിട്ട് രണ്ടാഴ്ചയാകുന്നു. പ്രവൃത്തിസമയങ്ങളില്‍ വെബ്‌സൈറ്റ് പൂര്‍ണമായും സ്തംഭിക്കും. എന്നാല്‍, രാത്രിസമയങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്യും. പല ആവശ്യങ്ങള്‍ക്കായി ഒട്ടേറെയാളുകള്‍ ആര്‍.ടി.ഒ. ഓഫീസുകളില്‍ എത്തുന്നുണ്ട്. എന്നാല്‍, ഒരുപാടുസമയം കാത്തിരുന്നശേഷം തിരിച്ചുപോകേണ്ട സ്ഥിതിയാണിപ്പോള്‍. ഏകീകൃത വെബ്‌സൈറ്റ് ആയതിനാല്‍ രാജ്യം മുഴുവന്‍ വാഹനരജിസ്‌ട്രേഷന്‍ അടക്കമുള്ള സേവനങ്ങള്‍ പ്രതിസന്ധിയിലാണ്.

വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ ഉപയോഗിച്ചുതുടങ്ങിയാലും ഇടയ്ക്കുവെച്ച് വീണ്ടും മന്ദഗതിയിലാകും. പിന്നെ സൈറ്റിലേക്ക് കയറാനാവില്ല. സേവനങ്ങളെല്ലാം പരിവാഹന്‍ സൈറ്റിലേക്ക് മാറ്റിയതുമുതല്‍ മിക്ക ദിവസങ്ങളിലും പ്രശ്‌നമുണ്ട്. എന്നാല്‍, കേന്ദ്രത്തിന്റെ നേതൃത്വത്തിലായതിനാല്‍ എന്താണ് ചെയ്യേണ്ടതെന്നും എവിടെ പരാതിപ്പെടണമെന്നുപോലും ഉദ്യോഗസ്ഥര്‍ക്ക് അറിയാത്ത സ്ഥിതിയാണ്. പരാതിപ്പെട്ടാലും പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും അക്ഷേപമുണ്ട്.സംസ്ഥാനത്ത് ദിവസം ലക്ഷക്കണക്കിന് അപേക്ഷകളാണ് പരിവാഹന്‍ സൈറ്റ് മുഖേന എത്തുന്നത്. സേവനങ്ങളെല്ലാം തടസ്സപ്പെടുന്ന സാഹചര്യമാണ് നിലവില്‍. വെബ്‌സൈറ്റില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നതെന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍സാധിച്ചതെന്ന് ആര്‍.ടി.ഒ. അധികൃതര്‍ പറഞ്ഞു. വാഹനരജിസ്‌ട്രേഷന്‍മുതല്‍ വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവൃത്തികളും നടക്കുന്നത് പരിവാഹന്‍ വെബ്‌സൈറ്റ് മുഖേനയാണ്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും പണമടയ്ക്കലുമെല്ലാം ഇതിലുള്‍പ്പെടും.

ഇത്തരത്തില്‍ 35-ഓളം സേവനങ്ങള്‍ പരിവാഹന്‍ മുഖേനയാണ്. ഇത്രയും സേവനങ്ങളിലായി ദിവസേന ഒരുലക്ഷത്തിനടുത്ത് അപേക്ഷകള്‍ ഉണ്ടാകാറുണ്ട്. ഡല്‍ഹി എന്‍.ഐ.ടിക്കാണ് പ്രവര്‍ത്തനത്തിന്റെ ചുമതല. എന്നാല്‍, അവരുെട സര്‍വറില്‍ ഇത്രയും വലിയ 'ലോഡ്' താങ്ങാനുള്ള ശേഷിയില്ലാത്തതിനാലാണ് ഇത്തരത്തില്‍ ഇടയ്ക്കിടയ്ക്ക് തകരാര്‍ സംഭവിക്കുന്നത്. വെബ്‌സൈറ്റിന്റെ പ്രശ്‌നങ്ങള്‍ പലയിടങ്ങിളില്‍നിന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഓഫീസിലേക്ക് ലഭിച്ചിട്ടുണ്ട്. പെട്ടെന്നുതന്നെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് ആര്‍.ടി.ഒ. ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Content Highlights: Motor vehicle department Parivahan software, Transport deoartment, central government


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented