പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
വെബ്സൈറ്റില്‍നിന്ന് നേരിട്ട് നല്കാവുന്ന വിവരങ്ങള്‍ അപേക്ഷകര്‍ക്ക് കൈമാറണമെങ്കില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതി വേണം. എന്നാല്‍, ഇടനിലക്കാരെ ഏല്‍പ്പിച്ചാല്‍ പെട്ടെന്നു കിട്ടുകയും ചെയ്യും. ഫീസടച്ചാല്‍ ഉടന്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് വിശദാശംങ്ങള്‍ ഓണ്‍ലൈനില്‍ ലഭിക്കും.
എന്നാല്‍, ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട രേഖ നല്കണമെങ്കില് ഉദ്യോഗസ്ഥര്‍ അനുവദിക്കണം. ഇടനിലക്കാരെ ഏല്‍പ്പിച്ചാല്‍ പെട്ടെന്ന് കിട്ടുകയുംചെയ്യും. ഒരിക്കല്‍ പരിശോധിച്ച് ഓണ്‍ലൈനിലേക്ക് ഉള്‍ക്കൊള്ളിച്ച വിവരങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെടുന്ന അപേക്ഷകളില്‍ ഉദ്യോഗസ്ഥ അനുമതി വീണ്ടും വേണ്ടിവരുന്നുണ്ട്.
പെര്‍മിറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ പകര്‍പ്പുകള്‍ ഫീസ് ലഭിച്ചാല്‍ ഓണ്‍ലൈനില്‍നിന്ന് ലഭിക്കും. മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വാഹനങ്ങളുടെ നിരാക്ഷേപപത്രവും പൂര്‍ണമായും ഓണ്‍ലൈനില്‍ നല്‍കാം. നികുതി കുടിശ്ശികയോ, പിഴയോ, കേസുകളോ ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കില്ല.
ഇത്തരം അപേക്ഷകള്‍ ജോയന്റ് ആര്.ടി.ഒ.യുടെ അനുമതിക്ക് കാത്തിരിക്കാതെ നല്‍കാനാകും. വാഹനങ്ങളുടെ വായ്പവിവരങ്ങള് ഒഴിവാക്കുന്നതിന് ധനകാര്യസ്ഥാപനങ്ങള്‍ നല്കുന്ന കത്തിന് 90 ദിവസത്തെ കാലാവധിയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. ഇടനിലക്കാര്‍ വഴിയാണെങ്കില്‍ എത്ര പഴക്കമുള്ള കത്തും പരിഗണിക്കും.
പിഴ ഭാരമായി
ഫിറ്റ്നസ് മുടങ്ങുന്ന വാഹനങ്ങള്‍ക്ക് ദിവസം 50 രൂപയാണ് പിഴ. രാവിലെ ഒമ്പതുമുതലാണ് പരിശോധന തുടങ്ങുന്നത്. അന്നേദിവസത്തെ പിഴയും അടച്ചശേഷമേ വാഹനം പരിശോധിക്കുകയുള്ളൂ. മുന്‍കൂട്ടി പിഴയടയ്ക്കാനാകില്ല. ഓണ്‍ലൈനും ലഭ്യമല്ല. ഓഫീസിലെത്തി യൂസര്‍നെയിമും പാസ്വേഡും വാങ്ങിച്ചാല്‍ മാത്രമേ ഓണ്‍ലൈനില്‍ പിഴയടയ്ക്കാന്‍ കഴിയുകയുള്ളൂ.
Content Highlights: Motor vehicle department, Online documents, MVD Kerala, Online Service, MVD Officials
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..