പഴയ വാഹനത്തിന് പുതിയ എന്‍ജിന്‍ നല്‍കാം; മോടിപിടിപ്പിക്കാന്‍ വലിയ ടയറും മിന്നുന്ന ലൈറ്റുകളും വേണ്ട


മൂന്നുവര്‍ഷത്തിനുമേല്‍ പഴക്കമുള്ള വാഹനങ്ങള്‍ കാരവാനായി മാറ്റാം. ബോഡികോഡ് പാലിക്കേണ്ടതില്ല.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

വാഹനം പഴയതാണെന്ന പരിഭവം വേണ്ട, പുതിയ എന്‍ജിന്‍ ഘടിപ്പിക്കാം. ഷാസി പഴഞ്ചനാണെങ്കില്‍ അതുമാറ്റാം. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പ്രകൃതിവാതകത്തിലേക്കും വൈദ്യുതിയിലേക്കും മാറ്റാം. അംഗീകാരമുള്ള കിറ്റ് ഉപയോഗിക്കണമെന്ന് മാത്രം.

അംഗീകൃത സ്ഥാപനങ്ങളില്‍നിന്നുള്ള സാക്ഷ്യപത്രം ഉള്‍പ്പെടെ അപേക്ഷനല്‍കിയാല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തി നല്‍കും. ഇതുള്‍പ്പെടെ വാഹനങ്ങളില്‍ അനുവദനീയമായ മോടിപിടിപ്പിക്കലുകള്‍ക്കുള്ള (ഓള്‍ട്ടറേഷന്‍) മാര്‍ഗനിര്‍ദേശങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് പരസ്യപ്പെടുത്തി. അതേകമ്പനിയുടെ എന്‍ജിനും ഷാസിയും മാറ്റിവെക്കാനാണ് അനുമതി.ഇവ അനുവദിക്കില്ല

റോഡ് സുരക്ഷയെ ബാധിക്കാനിടയുള്ള മോടിപിടിപ്പിക്കല്‍, ടയര്‍ അളവ്, ലൈറ്റ്സ്, അളവുകള്‍, ടയറില്‍ നിന്നും മുന്നിലേക്കും പിന്നിലേക്കുള്ള തള്ളിനില്‍ക്കുന്ന ഭാഗം (ഓവര്‍ഹാങ്), ബ്രേക്ക്, സ്റ്റിയറിങ്, സൈലന്‍സര്‍ എന്നിവയിലെ മാറ്റം.

അനുമതിയുള്ളവ

അടിസ്ഥാന മോഡലില്‍ വാഹനനിര്‍മാതാവ് നിഷ്‌കര്‍ഷിച്ചുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള നവീകരണം. സ്‌കൂള്‍ ബസുകളുടെ ഉള്‍വശം സ്‌കൂള്‍കുട്ടികള്‍ക്ക് സൗകര്യപ്രദമായവിധം മാനദണ്ഡംപാലിച്ച് മാറ്റംവരുത്താം.

കാരവനുകള്‍ക്ക് ഇളവ്

മൂന്നുവര്‍ഷത്തിനുമേല്‍ പഴക്കമുള്ള വാഹനങ്ങള്‍ കാരവാനായി മാറ്റാം. ബോഡികോഡ് പാലിക്കേണ്ടതില്ല. പകരം സൗണ്ട് എന്‍ജിനിയറിങ് പ്രാക്ടീസ് അനുസരിച്ച് മോട്ടോര്‍വാഹന നിയമങ്ങളും ചട്ടങ്ങളും പാലിക്കണം. സസ്‌പെന്‍ഷന്‍, ബ്രേക്ക്, ഇന്ധനസംവിധാനം, ഷാസി എന്നിവയില്‍ മാറ്റം വരുത്തരുത്.

മൂന്നുവര്‍ഷത്തില്‍താഴെ പഴക്കമുള്ള വാഹനങ്ങള്‍ കാരവനാക്കുകയാണെങ്കില്‍ ബോഡി കോഡ് പാലിക്കണം. അംഗീകൃത ഫാക്ടറികളില്‍മാത്രമേ പുതിയ വാഹനങ്ങള്‍ നിര്‍മിക്കാനാകൂ. കേടായ വാഹനങ്ങള്‍ നീക്കുന്ന റിക്കവറി വാഹനങ്ങള്‍ നിര്‍മിക്കാനും അനുമതിനല്‍കി. നിലവിലുള്ള വാഹനങ്ങളുടെ ചേസിസില്‍ മാറ്റം വരുത്താതെ ഇവ നിര്‍മിക്കാം.

Content Highlights: Motor vehicle department notification on vehicle modifications, vehicle alteration rules, MVD Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented