ഇടനിലകാരെ തുരത്താന്‍ എം.വി.ഡി; മോട്ടോര്‍വാഹന വകുപ്പില്‍ എല്ലാ അപേക്ഷകള്‍ക്കും തുല്യ പരിഗണന


ബി. അജിത് രാജ്

ഇടനിലക്കാര്‍വഴി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വേഗം തീര്‍പ്പുകല്പിക്കുന്നുവെന്ന പരാതി ഇതോടെ അവസാനിക്കും.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

മോട്ടോര്‍വാഹന വകുപ്പിലെ ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് മുന്‍ഗണനാക്രമം നിര്‍ബന്ധമാക്കുന്നു. 'വാഹന്‍-സാരഥി' സോഫ്റ്റ്വേറിന്റെ പരിപാലന ചുമതലയുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനോട് ഒരാഴ്ചയ്ക്കുള്ളില്‍ ഇതുസംബന്ധിച്ച ക്രമീകരണം ഏര്‍പ്പെടുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആവശ്യപ്പെട്ടു.

ഇടനിലക്കാര്‍വഴി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വേഗം തീര്‍പ്പുകല്പിക്കുന്നുവെന്ന പരാതി ഇതോടെ അവസാനിക്കും. ഓണ്‍ലൈനില്‍ അപേക്ഷകള്‍ക്ക് അവ നല്‍കുന്നതനുസരിച്ചുള്ള മുന്‍ഗണനാക്രമം ലഭിക്കും. അപേക്ഷയില്‍ തീര്‍പ്പുകല്പിക്കുകയോ നിരസിക്കുകയോ ചെയ്താല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് അടുത്തത് പരിഗണിക്കാനാകൂ.

വെബ്സൈറ്റിലെ 'ആപ്ലിക്കേഷന്‍ സ്റ്റാറ്റസ്' എന്ന മെനുവില്‍നിന്ന് അപേക്ഷയുടെ തത്സമയ പുരോഗതി അപേക്ഷകനു പരിശോധിക്കാം. നിരസിക്കുന്ന അപേക്ഷകളില്‍ അതിന്റെ കാരണം വ്യക്തമാക്കിയുള്ള എസ്.എം.എസ്. അപേക്ഷകനു ലഭിക്കും. പോരായ്മകള്‍ പരിഹരിച്ച് വീണ്ടും അപേക്ഷ നല്‍കാം.

പൂര്‍ണമായും ഓണ്‍ലൈനിലേക്കു മാറുന്നതിന്റെ ഭാഗമായി ജനുവരിമുതല്‍ മുന്‍ഗണനാക്രമം പാലിച്ച് അപേക്ഷകളില്‍ തീര്‍പ്പുകല്പിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു. പല ഓഫീസുകളിലും ഇതു പാലിക്കുന്നില്ലെന്നു കണ്ടതിനെത്തുടര്‍ന്നാണ് സോഫ്റ്റ്വേറില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചത്.

ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി അസല്‍ രേഖകള്‍ നേരിട്ട് കൈമാറുന്നതും നിര്‍ത്തി. രേഖകള്‍ തപാലില്‍ അയച്ചുകൊടുക്കും.

Content Highlights: Motor Vehicle Department, Mediators, Vahan Sarathi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented