ക്യാമറകള്‍ എല്ലാം കാണുന്നുണ്ട്, പക്ഷെ ഒന്നും സംഭവിക്കുന്നില്ല; നോക്കുകുത്തിയായി എം.വി.ഡി. ക്യാമറകള്‍


വാഹനങ്ങളുടെ വിവരങ്ങള്‍ സോഫ്റ്റ്വേറിലേക്ക് അപ്ലോഡ് ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ പിഴ ഈടാക്കി തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്.

പ്രതീകാത്മക ചിത്രം | Photo: Canva.com

വാഹന യാത്രക്കാര്‍ റോഡിലിറങ്ങി നിയമ ലംഘനം നടത്തിയാല്‍ അതൊക്കെ 'കണ്ട്' വഴിയരികില്‍ കണ്ണ് തുറന്നിരിപ്പുണ്ട് മോട്ടോര്‍ വാഹന വകുപ്പിന്റെ ന്യൂജെന്‍ ക്യാമറകള്‍. പിഴ വീട്ടിലെത്തുമെന്ന പേടിയൊന്നും നിയമ ലംഘകര്‍ക്ക് വേണ്ട. എറണാകുളം ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) നോക്കുകുത്തിയായിട്ട് കാലം കുറച്ചായി.

റോഡിലെ നിയമ ലംഘനങ്ങള്‍ ഈ ക്യാമറകളില്‍ പതിയുകയും എറണാകുളം കളക്ടറേറ്റിലുള്ള എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി. ഓഫീസിലേക്ക് കൃത്യമായി എത്തുകയും ചെയ്യുന്നുെണ്ടങ്കിലും ക്യാമറകളെ നിയന്ത്രിക്കേണ്ട സോഫ്റ്റ്വേര്‍ പൂര്‍ണ സജ്ജമാകാത്തതിനാലാണ് പിഴ ഒടുക്കാന്‍ സാധിക്കാത്തത്. ഏപ്രില്‍ ഒന്നുമുതലാണ് ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കുന്നതിന് നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള 64 ക്യാമറകള്‍ ജില്ലയില്‍ സ്ഥാപിച്ചത്.

വാഹനങ്ങളുടെ വിവരങ്ങള്‍ സോഫ്റ്റ്വേറിലേക്ക് അപ്ലോഡ് ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ പിഴ ഈടാക്കി തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. പക്ഷേ, ക്യാമറകള്‍ സ്ഥാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരാളില്‍നിന്നുപോലും പിഴ ഇതുവരെ ഈടാക്കാന്‍ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ ഏജന്‍സിയായ കെല്‍ട്രോണിനാണ് പദ്ധതിയുടെ ചുമതല.

ക്യാമറകള്‍ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ തല്‍സമയം പരിശോധിച്ച് നിയമ ലംഘനം കണ്ടെത്തി 'വാഹന്‍' സോഫ്റ്റ്വേറിന് കൈമാറി അതില്‍ത്തന്നെ പിഴയുടെ ചെലാന്‍ തയ്യാറാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും നിലവിലുള്ള നിരീക്ഷണ ക്യാമറകള്‍ക്കു പുറമെയാണ് പുതിയവ സ്ഥാപിച്ചത്. നിയമ ലംഘനം കണ്ടെത്തിയാലുടന്‍ വാഹന ഉടമയുടെ ഫോണിലേക്ക് സന്ദേശവും എത്തും.

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള വാഹന യാത്ര, യാത്രയ്ക്കിടെ ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ നിയമ ലംഘനങ്ങളൊക്കെ പുതിയ ക്യാമറകള്‍ പിടികൂടും. രാത്രിയിലും പകലും ഒരുപോലെ പ്രവര്‍ത്തിക്കുമെന്നതാണ് മറ്റൊരു സവിശേഷത. സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി പ്രശ്‌നങ്ങള്‍ ക്യാമറയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല.

ക്യാമറ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും സ്ഥലത്ത് നിയമ ലംഘനങ്ങള്‍ കുറഞ്ഞതായും ക്യാമറ സ്ഥാപിക്കാത്ത മറ്റൊരു സ്ഥലത്ത് നിയമ ലംഘനങ്ങള്‍ വര്‍ധിച്ചതായും ബോധ്യപ്പെട്ടാല്‍ ഈ ക്യാമറ മാറ്റി സ്ഥാപിക്കാം. കേബിളോ, മറ്റ് ലൈനുകളോ ഇല്ലാതെ സിം കാര്‍ഡ് സംവിധാനത്തില്‍ ഇന്റര്‍നെറ്റ് വഴിയാണ് ക്യാമറകള്‍ ദൃശ്യങ്ങള്‍ അയയ്ക്കുന്നത്.

Content Highlights: motor vehicle department installed AI cameras not working till now. MVD Kerala

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented