പ്രതീകാത്മക ചിത്രം | Photo: Facebook @ E.P Jayarajan
ഒരേസമയം രണ്ടുലക്ഷം വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ മോട്ടോര്‍വാഹനവകുപ്പിന്റെ കണ്ട്രോള് റൂമുകള്‍ സജ്ജമായി. സംസ്ഥാന കണ്ട്രോള് റൂമിന്റെയും ആറു ജില്ലാ കണ്ട്രോള് റൂമുകളുടെയും ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്ട്രോള്റൂമുകള് പ്രവര്‍ത്തിച്ചുതുടങ്ങി. 700 ഓട്ടോമേറ്റഡ് നമ്പര്‍ റെക്കഗ്നീഷന്‍ ക്യാമറകള്‍കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രണ്ടുമാസത്തിനുള്ളില്‍ ഇവ പൂര്‍ണസജ്ജമാകും.
പ്രധാന റോഡുകളിലാണ് ക്യാമറകള്‍ ഘടിപ്പിക്കുക. വയര്‍ലെസ് ക്യാമറകള്‍ ആയതിനാല്‍ ഇടയ്ക്കിടെ സ്ഥാനം മാറ്റാനാകും. ക്യാമറയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി വേഗംകുറച്ച് രക്ഷപ്പെടുന്ന രീതി ഇനി വിജയിക്കില്ല. അമിതവേഗം പിടികൂടുന്നതിനു നാലുമൊബൈല്‍ യൂണിറ്റുകള്‍കൂടി വരുന്നുണ്ട്.
റഡാര്‍ സംവിധാനത്തിലാണ് ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്. ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ മനുഷ്യസഹായമില്ലാതെ പിഴചുമത്താന്‍ കഴിയുന്ന സംവിധാനമാണിത്. മാര്‍ച്ചോടെ 14 ജില്ലകളിലും കണ്ട്രോള് റൂമുകള്‍ സജ്ജമാകും. 2021-ല്‍ 50 ശതമാനം റോഡ് അപകടങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായി.
Content Highlights: Motor Vehicle Department Install automated recognition cameras
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..