മോട്ടോര്‍വാഹനവകുപ്പ് പൂര്‍ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്കു മാറി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷകൂടി കണക്കിലെടുത്താണ് തീരുമാനം. 

നിലവിലുള്ള ഓഫീസ് ഫയലുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലേക്കു മാറും. അപേക്ഷകള്‍ ഓണ്‍ലൈനില്‍ സ്വീകരിക്കും. 

ഹാജരാക്കേണ്ട രേഖകള്‍ സ്‌കാന്‍ ചെയ്ത് ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്താല്‍ മതിയാകും. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനുള്ള കണ്ണ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ ഇത്തരത്തില്‍ സമര്‍പ്പിക്കാം.

Content Highlights: Motor Vehicle Department Implement E-Office Due To Corona Virus Pandemic