ഗതാഗതനിയമലംഘനത്തിന് പിഴ ഇനി എ.ടി.എം. കാര്‍ഡുപയോഗിച്ചും അടയ്ക്കാം. പിടിക്കപ്പെട്ടാല്‍ ഉടന്‍ വാഹനയാത്രക്കാര്‍ക്ക് പിഴയടയ്ക്കാന്‍ സൗകര്യമൊരുക്കാനാണിത്. സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലേക്കും പി.ഒ.എസ്. യന്ത്രങ്ങള്‍ നല്‍കും.
ഫെഡറല്‍ബാങ്ക് ആദ്യഘട്ടത്തില്‍ നല്കുന്ന 600 യന്ത്രങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് സിറ്റി പോലീസിനു നല്‍കും. അടുത്തഘട്ടത്തില്‍ മറ്റുജില്ലകളിലേക്കായി 400 യന്ത്രങ്ങള്‍കൂടി നല്‍കും.
വാടകയില്ലാതെയാണ് ഫെഡറല്‍ബാങ്ക് ഇവ നല്‍കുന്നത്. വാഹനം പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ പക്കല്‍ യന്ത്രമുണ്ടാകും. ഇതുപയോഗിച്ച് പിഴയൊടുക്കാം.
വര്‍ഷം 75 കോടിയോളം രൂപയാണ് ഗതാഗത നിയമലംഘനത്തിനു പിഴയായി സര്‍ക്കാരിലേക്ക് എത്തുന്നത്. ഇതില്‍ 20 ശതമാനത്തോളമെങ്കിലും പിഴയൊടുക്കുന്നില്ല. ഇവയില്‍ ഭൂരിഭാഗം മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന വാഹനങ്ങളാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Motor Vehicle Department Implement Digital Payments For Traffic Rule Violations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..