ഗതാഗതനിയമലംഘനം; വാഹന വകുപ്പ് എഴുത്ത് നിര്‍ത്തി; നിയമ ലംഘകര്‍ക്ക് ഡിജിറ്റല്‍ പിഴ


കൈയില്‍ പണമില്ലാത്തവര്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിഴ അടയ്ക്കാം.

ഗതാഗത നിയമലംഘനങ്ങളുടെ പിഴ തത്സമയം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലൂടെ അടയ്ക്കാം. ഓണ്‍ലൈനില്‍ പണം സ്വീകരിക്കാന്‍ കഴിയുന്ന കാര്‍ഡ് സൈ്വപ്പിങ് മെഷീനുകള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനാ സ്‌ക്വാഡുകള്‍ക്ക് നല്‍കി. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പരീക്ഷണാര്‍ഥത്തില്‍ പദ്ധതി നടപ്പാക്കുന്നത്. അടുത്ത ഘട്ടത്തില്‍ സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കും. ഇതിനായി 600 പോയന്റ് ഓഫ് സെയില്‍സ് (പി.ഒ.എസ്.) മെഷീനുകള്‍ വിതരണം ചെയ്യും.

കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയത് കോടതിയെ അറിയിക്കുന്ന ചെക്ക് റിപ്പോര്‍ട്ടുകളും ഓണ്‍ലൈനിലേക്കെത്തി. ഇ-ചലാന്‍ എന്ന സോഫ്റ്റ്വേറാണ് ഇതിനുപയോഗിക്കുന്നത്. വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് വിതരണത്തിനുമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന്‍ സാരഥി സോഫ്റ്റ്വേറുമായി ചേര്‍ന്നാണ് ഇ-ചെലാന്‍ പ്രവര്‍ത്തിക്കുന്നത്. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുമ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍, പി.ഒ.എസ്. എന്നിവ ഉപയോഗിച്ച് ചെക്ക് റിപ്പോര്‍ട്ട് തയാറാക്കാം.

കൈയില്‍ പണമില്ലാത്തവര്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിഴ അടയ്ക്കാം. അതിന് തയാറായില്ലെങ്കില്‍ ചെക്ക് റിപ്പോര്‍ട്ട് വാഹന്‍- സാരഥി വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യും. ഓണ്‍ലൈനില്‍ പിഴ അടയ്ക്കാതെ തുടര്‍ സേവനങ്ങള്‍ ലഭിക്കില്ല.

ഉദ്യോഗസ്ഥര്‍ എഴുതി തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് ഓഫീസ് ജീവനക്കാര്‍ക്ക് കൈമാറുകയായിരുന്നു. പിഴ അടയ്ക്കാനുള്ള നോട്ടീസ് തയ്യാറാക്കി അയക്കേണ്ട ചുമതല ഓഫീസ് ജീവനക്കാര്‍ക്കായിരുന്നു. പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും പ്രതികരിക്കാത്തപ്പോഴാണ് കേസ് കോടതിക്ക് കൈമാറിയിരുന്നത്. ഏറെ സങ്കീര്‍ണമായിരുന്നു ഓഫീസ് നടപടികള്‍. എന്നാല്‍ ഇ-ചെലാന്‍ സംവിധാനത്തില്‍ ഇതെല്ലാം ഓണ്‍ലൈനിലേക്ക് നീങ്ങും. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കു തന്നെ തുടര്‍ നടപടികള്‍ സ്വീകരിക്കാനാകും.

Content Highlights: Motor Vehicle Department Implement Digital Payment System For Traffic Rule Violations

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented