മോട്ടോര്‍വാഹന വകുപ്പിന്റെ സേഫ് കേരള സ്‌ക്വാഡിന് 65 ഇലക്ട്രിക് ടാറ്റാ നെക്സണ്‍ കാറുകള്‍ വാടകയ്ക്ക് എടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അനെര്‍ട്ട് വഴിയാണ് വൈദ്യുതി വാഹനങ്ങള്‍ എത്തുന്നത്. 35,000 രൂപയാണ് മാസവാടക. ഒറ്റത്തവണ ചാര്‍ജില്‍ 312 കിലോമീറ്റര്‍വരെ ഓടാന്‍ കഴിയുന്നവയാണ് ഈ വാഹനങ്ങള്‍.

സെഡാന്‍ കാറുകളെക്കാള്‍ മൈലേജ് ഇവയ്ക്കുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. വാഹന പരിശോധനയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം വാഹനങ്ങള്‍ നിരത്തിലിറക്കും. സേഫ്കേരള വിഭാഗം രൂപവത്കൃതമായിട്ടും വാഹനങ്ങള്‍ കിട്ടാത്തതിനാല്‍ വാഹനപരിശോധന കാര്യക്ഷമമായിരുന്നില്ല. 

വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകളില്‍ സജ്ജീകരണമൊരുക്കും. 24 മണിക്കൂറും റോഡ് പരിശോധന നടത്തി നിയമലംഘനങ്ങള്‍ തടയുകയാണ് സേഫ് കേരളയുടെ ലക്ഷ്യം.

Content Highlights: Motor Vehicle Department Hire 65 Tata Nexon Electric For Safe Kerala Squad