തിരക്കിട്ട് വെള്ളയടിക്കേണ്ട; ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റത്തിന് സമയം അനുവദിച്ച് എം.വി.ഡി.


ജൂണ്‍ ഒന്നിനുശേഷം ടെസ്റ്റ് കഴിഞ്ഞ ബസുകളുടെ നിറം അടുത്ത ടെസ്റ്റിനു വെള്ളയാക്കിയാല്‍ മതി

പ്രതീകാത്മക ചിത്രം | Photo: Facebook/Tourist Bus

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റാനുള്ള നിര്‍ദേശത്തില്‍ താത്കാലിക ഇളവ്. ജൂണ്‍ ഒന്നിനുശേഷം ടെസ്റ്റ് കഴിഞ്ഞ ബസുകളുടെ നിറം അടുത്ത ടെസ്റ്റിനു വെള്ളയാക്കിയാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് ഉത്തരവിറക്കി. എന്നാല്‍, അടുത്തുതന്നെ ടെസ്റ്റുള്ള ബസുകള്‍ വെള്ളയാക്കണമെന്ന നിര്‍ദേശത്തില്‍ മാറ്റമില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിറം മാറ്റുന്നതിലെ പ്രയാസം വ്യക്തമാക്കി ബസ്സുടമകള്‍ സമര്‍പ്പിച്ച പരാതിയും അധിക സാമ്പത്തികബാധ്യതയും പരിഗണിച്ചാണു നടപടി.

ടൂറിസ്റ്റ് വാഹനങ്ങളുടെ പരിശോധനയ്ക്കു പുതുതായി 31 നിര്‍ദേശങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് പുറപ്പെടുവിച്ചു. ഇതില്‍ ഏതെങ്കിലുമൊന്നു ലംഘിച്ച് ഓടുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ളതാണു പുതിയ നിര്‍ദേശങ്ങള്‍.വേഗപ്പൂട്ട് വേര്‍പെടുത്തി ഓടുക, അനുവദനീയമായതില്‍ കൂടുതല്‍ വേഗം സെറ്റ് ചെയ്യുക, ജി.പി.എസ്. പ്രവര്‍ത്തിക്കാതിരിക്കുക, എയര്‍ ഹോണുകള്‍ ഘടിപ്പിക്കുക, ഉയര്‍ന്ന ശബ്ദത്തിലുള്ള മ്യൂസിക് സിസ്റ്റം, വീഡിയോ, പ്രത്യേക എന്‍ജിന്‍ ഘടിപ്പിച്ച എയര്‍ കണ്ടിഷന്‍ സംവിധാനമുള്ള ബസുകള്‍, എമര്‍ജന്‍സി വാതിലിനു തടസ്സം വരുത്തുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണു നടപടിക്കു വിധേയമാക്കുക.

നേരത്തേ, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനത്തിനനുസരിച്ചു പിഴ നിശ്ചയിക്കുന്ന രീതിയാണുണ്ടായിരുന്നത്. ഇനി നിയമലംഘനത്തിന്റെ പട്ടിക തയ്യാറാക്കി ഉദ്യോഗസ്ഥര്‍ അതത് ഓഫീസുകളില്‍ ഹാജരാക്കണം. നിയമലംഘനങ്ങള്‍ മേലുദ്യോഗസ്ഥര്‍ കൂടി അറിയാനാണിത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാതിരിക്കുന്നതു തടയാന്‍ കൂടിയാണിത്.

വേറെവിടെയെങ്കിലും വാഹനം പരിശോധിച്ചാല്‍ ആദ്യം പരിശോധിച്ചു നടപടിയെടുക്കാത്തവര്‍ കുടുങ്ങും. നിയമലംഘകര്‍ ഇനിമുതല്‍ വന്‍തുക പിഴയായി നല്‍കേണ്ടിവരുന്ന രീതിയിലാണു മാറ്റങ്ങള്‍. വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കും.

Content Highlights: Motor vehicle department extend time to change tourist bus color, Tourist bus color code, bus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented