
പ്രതീകാത്മക ചിത്രം | Photo: Facebook@MVD Kerala
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ രാജ്യത്തെ വാഹനമേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിന് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ടെന്ന് കേരളാ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ഇതനുസരിച്ച് സ്റ്റേജ് കാര്യേജ് ബസുകളുടെ മാര്‍ച്ച് 31-ന് അവസാനിക്കുന്ന ത്രൈമാസ നികുതി അടയ്ക്കേണ്ട അവസാന തീയതി ഏപ്രില്‍ 30-ാം തീയതിയിലേക്ക് നീട്ടിയിട്ടുണ്ട്. ഇതിനൊപ്പം ജൂണ്‍ 30-ന് അവസാനിക്കുന്ന ത്രൈമാസ നികുതിയില്‍ മൂന്നില്‍ ഒരു ഭാഗം ഇളവ് ചെയ്തിട്ടുണ്ട്. ഇത് അടയ്ക്കാനുള്ള സമയം മേയ് 14 വരെ നീട്ടിയിട്ടുണ്ട്.
അതുപോലെ കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ത്രൈമാസ നികുതിയില്‍ 20 ശതമാനം ഇളവ് നല്‍കുകയും അടയ്ക്കേണ്ട അവസാന തീയതി ഏപ്രില്‍ 14-ല്‍ നിന്ന് ഏപ്രില്‍ 30-ലേക്ക് നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഗുഡ്സ് വാഹനങ്ങളുടെ ജൂണ്‍ 30-ന് അവസാനിക്കുന്ന ത്രൈമാസ നികുതി പുതുക്കേണ്ട തീയതി ഏപ്രില്‍ 30-ല്‍ നിന്നും മേയ് 15-ലേക്ക് നീട്ടിയിട്ടുണ്ട്.
സ്വകാര്യ നോണ്‍-ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ മാര്‍ച്ച് 31-ന് നികുതി കാലവധി അവസാനിച്ച വാഹനങ്ങളുടെ നികുതി അടയ്ക്കേണ്ട അവസാന തിയതി ഏപ്രില്‍ 14 ആയിരുന്നു. ഇത് ഈ മാസം 30 വരെ നീട്ടി നല്‍കിയിട്ടുണ്ട്. കൂടാതെ ജി- ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31-ല്‍ നിന്നും ഏപ്രില്‍ 30-ലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlights: Motor Vehicle Department Extend Tax Payment Date And Give Relaxation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..