കരുതലോടെ ശ്രദ്ധിക്കാം കുഞ്ഞുമക്കളെ; വാഹനം പിന്നിലേക്ക് എടുക്കും മുമ്പ് സുരക്ഷ ഉറപ്പാക്കാം


പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനം എടുക്കുന്നതിന് മുമ്പ് ചുറ്റിലും ഒന്ന് നടന്ന് നോക്കുക. ഒരു പക്ഷേ കുട്ടികള്‍ വണ്ടിക്കരികില്‍ കളിക്കുന്നുണ്ടാകാം.

പ്രതീകാത്മക ചിത്രം | Photo: MVD Kerala

ച്ഛന്‍ പിന്നിലേക്ക് എടുത്ത ഓട്ടോറിക്ഷ തട്ടി രണ്ടര വയസുള്ള കുഞ്ഞ് മരിച്ച സംഭവം കഴിഞ്ഞ ദിവസമാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇടുക്കിയിലാണ് സംഭവം. അത്യന്തം വേദനജനകമായ സംഭവം തന്നെയാണിത്. കുഞ്ഞ് വീടിനുള്ളില്‍ ഇരിക്കുന്നത് കണ്ടിട്ടാണ് പിതാവ് ഓട്ടോയുമായി പോകാനിറങ്ങിയത്. എന്നാല്‍, ഓട്ടോ പിന്നിലേക്ക് എടുക്കുന്നതിനിടെ കുഞ്ഞ് വാഹനത്തിന്റെ പുറകിലെത്തിയത് പിതാവിന്റെ ശ്രദ്ധയില്‍ പെടാതെ പോയതാണ് വലിയ അപകടത്തിന് വഴിവെച്ചത്.

വീട്ടില്‍ നിന്ന് വാഹനം സ്റ്റാര്‍ട്ട് ചെയ്ത് എടുക്കുന്ന സമയങ്ങളില്‍ ഉണ്ടാകുന്ന ഇത്തരം ദാരുണമായ സംഭവങ്ങള്‍ ഇത് ആദ്യമായല്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള വീട്ടിലോ അയല്‍പക്കത്തോ ഉണ്ടെങ്കില്‍ വാഹനം എടുക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അത്യാവശ്യമായി ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് കേരള മോട്ടോര്‍ വാഹന വകുപ്പ്.

വാഹനം എടുക്കും മുമ്പ്

  • പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനം എടുക്കുന്നതിന് മുമ്പ് ചുറ്റിലും ഒന്ന് നടന്ന് നോക്കുക. ഒരു പക്ഷേ കുട്ടികള്‍ വണ്ടിക്കരികില്‍ കളിക്കുന്നുണ്ടാകാം.
  • വാഹനവുമായി പുറത്തേക്ക് പോകാനൊരുങ്ങുമ്പോള്‍ യാത്രയാക്കാന്‍ കുഞ്ഞുങ്ങളെ തനിയെ പോകാന്‍ അനുവദിക്കരുത്.
  • ഇരുചക്ര വാഹനങ്ങളില്‍ പോകുന്നതിന് മുമ്പ് കുഞ്ഞുങ്ങളെ വാഹനത്തില്‍ ഇരുത്തി സ്റ്റാര്‍ട്ട് ചെയ്യുന്നതും ആക്‌സിലറേറ്റര്‍ കൊടുക്കുന്നതും ഒഴിവാക്കുക.
  • കുട്ടിയെ വാഹനത്തില്‍ നിന്ന് ഇറക്കിയാലും ആക്‌സിലറേറ്റില്‍ നിന്ന് പിടിത്തം വിടാതെ ഇരിക്കുകയും അത് തിരിക്കുകയും ചെയ്താന്‍ വാഹനം മുന്നോട്ട് പോകും. പ്രത്യേകിച്ച് സ്‌കൂട്ടറുകളില്‍.
  • കുട്ടികളെ പേടിപ്പിക്കാനോ, സന്തോഷിപ്പിക്കാനോ വണ്ടി കുട്ടികള്‍ക്ക് നേരെ പിടിച്ച് റേസ് ചെയ്യുന്ന ശീലവും ഒഴിവാക്കേണ്ടതാണ്.
  • കാര്‍ പിന്നിലേക്ക് എടുക്കുമ്പോള്‍ കുട്ടികള്‍ മുറ്റത്ത് ഇല്ലെന്ന് ഉറപ്പാക്കുക.
  • കുട്ടികളെ സന്തോഷിപ്പിക്കാന്‍ ഡ്രൈവറുടെ മടിയില്‍ ഇരുത്തി വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്ന ശീലവും മാറ്റേണ്ടതാണ്.
  • കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ അവരെ പിന്‍സീറ്റില്‍ ഇരുത്തേണ്ടി വന്നാല്‍ നിര്‍ബന്ധമാകും ചൈല്‍ഡ് ലോക്കില്‍ ഇടുക.

Content Highlights: Motor vehicle department direction to ensure safety during reverse gear driving


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented