പാട്ടുവെച്ച് കുടുങ്ങിയത് 40 ബസുകള്‍, ഹോണ്‍ മുഴക്കി 60-ഉം; ബസുകളില്‍ മിന്നല്‍ പരിശോധനയുമായി എം.വി.ഡി.


. പൊതുഗതാഗത വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.

ഇരിങ്ങാലക്കുട സ്റ്റാൻഡിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ബസുകളിൽ എയർ ഹോൺ പരിശോധിക്കുന്നു

സ്വകാര്യ ബസുകളിലും കെ.എസ്.ആര്‍.ടി.സി.യിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വ്യാപക പരിശോധന. തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍നിന്ന് ഇരിങ്ങാലക്കുട റൂട്ടില്‍ ഓടുന്ന ബസുകളിലായിരുന്നു പരിശോധന. ടിക്കറ്റ് കൊടുക്കാത്തതിന് 55 ബസുകള്‍ക്കെതിരേയും എയര്‍ഹോണ്‍ ഉപയോഗിച്ച 60 ബസുകള്‍ക്കെതിരെയും മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിച്ച 40 ബസുകള്‍ക്കെതിരേയും കേസെടുത്തു. ആകെ 104 ബസുകളില്‍ നിന്നായി 1.22ലക്ഷം രൂപയാണ് പിഴയീടാക്കിയത്.

ഇതില്‍ പലര്‍ക്കും ഒന്നും രണ്ടും നിയമലംഘനങ്ങളുടെ പേരില്‍ കേസുണ്ട്. ശക്തന്‍ സ്റ്റാന്‍ഡിലും ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലും തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

അമിതശബ്ദത്തിലുള്ള ഹോണുകള്‍, മ്യൂസിക് സിസ്റ്റം എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. പൊതുഗതാഗത വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂര്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധന നടത്തിയത്.

സംസ്ഥാനപാതയില്‍ ടിക്കറ്റ് കൊടുക്കാന്‍ വിസമ്മതിക്കുക, കുട്ടികളെ ബസില്‍ കയറ്റാതിരിക്കുക, അമിതവേഗം എന്നിവയുടെ പേരിലും കേസുണ്ട്. ഇരിങ്ങാലക്കുടയില്‍ നടന്ന പരിശോധനയ്ക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കൃഷ്ണകുമാര്‍, കെ.ആര്‍. പ്രസാദ്, വി.എസ്. സിന്റോ, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷൈബു വര്‍ക്കി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെപ്റ്റംബര്‍ 23 വരെ ബസുകളില്‍ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlights: Motor vehicle department conduct checking in private bus to caught horn and music system


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented