പിന്നുകൾ ഉപയോഗിക്കാനാകാത്ത വിധം വെൽഡ് ചെയ്ത ലോറികൾ പിടികൂടി കളക്ടറേറ്റിൽ കൊണ്ടുവന്ന് നന്നാക്കിക്കുന്നു.
കണ്ടെയ്നര്‍ ലോറികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പരിശോധനകള്‍ ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ലോറികളില്‍ കയറ്റുന്ന കണ്ടെയ്നറുകള്‍ വാഹനവുമായി ഘടിപ്പിക്കുന്നതിനുള്ള 'പിന്നു'കള്‍ ഇടാതെ സര്‍വീസ് നടത്തുന്ന ലോറികള്‍ കണ്ടുപിടിക്കാനാണ് ആദ്യഘട്ടത്തില്‍ പരിശോധന. ഇത്തരത്തില്‍ എട്ട് ലോറികളെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്.
കോയമ്പത്തൂര്‍ അവിനാശി ദുരന്തത്തെ തുടര്‍ന്നാണ് കണ്ടെയ്നര്‍ ലോറികളില്‍ പരിശോധന ശക്തമാക്കിയത്. ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാരില്‍ നിന്ന് 1,000 രൂപ വീതം പിഴ ഈടാക്കുകയും ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് എഴുതി വാങ്ങുകയുമാണ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആവര്‍ത്തിച്ചാല്‍ 7,500 രൂപ പിഴയും ലൈസന്‍സ് റദ്ദാക്കലടക്കമുള്ള നടപടികളുമുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
പിടിച്ചെടുത്ത കണ്ടെയ്നര്‍ ലോറികളില്‍ പിന്നുകള്‍ ഉപയോഗിക്കാനാകാത്ത വിധം വെല്‍ഡ് ചെയ്ത ലോറികള്‍ കളക്ടറേറ്റ് വളപ്പിലെത്തിച്ച് നന്നാക്കിച്ച ശേഷമാണ് വിട്ടയച്ചത്. ഇത്തരത്തില്‍ നാല് പിന്നുകളാണ് കണ്ടെയ്നറുകളിലുള്ളത്. ചരക്കുമായെത്തുന്ന ക?െണ്ടയ്നറുകളെ ലോറിയുമായി ബന്ധിപ്പിക്കുന്നത് ഈ പിന്നുകള്‍ വഴിയാണ്.
എന്നാല്‍ ഈ നാല് പിന്നുകളും ഉറപ്പിക്കാതെ വാഹനമോടിക്കുന്നത് വലിയ സുരക്ഷാ പ്രശ്‌നങ്ങളാണ് ഉയര്‍ത്തുന്നത്. അപകടങ്ങളുണ്ടായാല്‍ ലോറിക്ക് കേടുപാടുണ്ടാകാതെ കണ്ടയ്നര്‍ മാത്രം മറിഞ്ഞുവീഴുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
Content Highlights: Motor Vehicle Department Checking To Ensure Container Truck Safety
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..