14 വര്‍ഷമായ വാഹനത്തിന് ഒരു വര്‍ഷം ഫിറ്റ്‌നെസിന് 8600 രൂപ വരെ; പിഴയില്‍ നീതിയില്ലാതെ എം.വി.ഡി. 


14 വര്‍ഷവും ഒരു ദിവസവും പഴക്കമുള്ള വാഹനത്തിന് അടുത്ത ഒരു വര്‍ഷത്തേക്ക് ഫിറ്റ്നസ് നല്‍കുമ്പോള്‍ 15 വര്‍ഷത്തെ കാലാവധി കഴിയും.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിനഞ്ചുവര്‍ഷം പഴക്കമില്ലാത്ത യാത്രാ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉയര്‍ന്ന പിഴ ഈടാക്കുന്നു. ലൈറ്റ് മോട്ടോര്‍ ടാക്‌സി, ചരക്ക് വാഹനങ്ങള്‍ക്ക് 15 വര്‍ഷംവരെ 600 രൂപയും അതുകഴിഞ്ഞാല്‍ 8300 രൂപയുമാണ് പിഴ. എന്നാല്‍, 14 വര്‍ഷം കഴിഞ്ഞ വാഹനങ്ങളില്‍നിന്ന് 8600 രൂപ ഈടാക്കുകയാണ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷമാണ് കാലാവധി.

14 വര്‍ഷവും ഒരു ദിവസവും പഴക്കമുള്ള വാഹനത്തിന് അടുത്ത ഒരു വര്‍ഷത്തേക്ക് ഫിറ്റ്നസ് നല്‍കുമ്പോള്‍ 15 വര്‍ഷത്തെ കാലാവധി കഴിയും. അതിനാലാണ് കൂടിയ തുക ഈടാക്കുന്നതെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ വാദം. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഫീസ് കൂട്ടിയത്. ബസിനും ലോറിക്കും 800 രൂപ അടച്ചിരുന്നിടത്ത് 13,500 രൂപയാക്കി. മീഡിയം വാഹനങ്ങള്‍ക്ക് 10,800 രൂപ നല്‍കണം.

ഈ നിബന്ധന കാരണം 15 വര്‍ഷംവരെ ഉപയോഗിക്കാന്‍ കഴിയുന്ന ഓട്ടോറിക്ഷകള്‍ 14 വര്‍ഷം കഴിയുമ്പോഴേ ആക്രിക്കു വില്‍ക്കേണ്ട അവസ്ഥയാണ്. പിഴ കണക്കാക്കുന്നതിലെ പോരായ്മ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

ജി.പി.എസ്. പണിമുടക്കി

ജി.പി.എസ്. തകരാറിനെത്തുടര്‍ന്ന് രണ്ടുദിവസമായി ടാക്സി വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന മുടങ്ങി. വാഹനത്തില്‍ ഘടിപ്പിക്കുന്ന ജി.പി.എസ്. മോട്ടോര്‍വാഹന വകുപ്പിന്റെ െസര്‍വറുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാന്‍ കഴിയൂ. സ്‌കൂള്‍വാഹനങ്ങള്‍, ബസ്, ടാക്‌സി, ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് ജി.പി.എസ്. നിര്‍ബന്ധമാണ്.

ഇടനിലക്കാര്‍ക്ക് സാക്ഷ്യപത്രം

ഓഫീസില്‍ നേരിട്ട് എത്തേണ്ടതില്ലാത്ത പെര്‍മിറ്റ് സംബന്ധമായ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഇടനിലക്കാരെ നിയോഗിക്കാന്‍ അനുവദിച്ചുകൊണ്ട് മോട്ടോര്‍വാഹന വകുപ്പിന്റെ ഉത്തരവ്. ഉടമയുടെ അനുമതിപത്രം ഉണ്ടെങ്കില്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി.

Content Highlights: motor vehicle department charge 10 time higher fee for vehicle renewal, MVD Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


Charmila Actress Interview asking sexual favors to act in Malayalam Cinema

1 min

എന്റെ മുഖത്ത് നോക്കി പറഞ്ഞു, അവരിലൊരാളെ തിരഞ്ഞെടുക്കാന്‍, ഞെട്ടിപ്പോയി- ചാര്‍മിള

Jul 5, 2022

Most Commented