ഫിറ്റ്‌നെസ് ഇല്ലാത്ത വണ്ടികള്‍, ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍മാര്‍; സ്‌കൂള്‍ ബസുകളിലും നിയമലംഘനം 


ഫിറ്റ്നസ് ഇല്ലാത്ത കുട്ടികളെ കൊണ്ടുപോയതിന് ഒരു സ്‌കൂള്‍ ബസ്സിന്റേയും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച ഒരു ഡ്രൈവറുടേയും പേരില്‍ കേസെടുത്തു. 

പ്രതീകാത്മക ചിത്രം | Photo: Ashok Leyland

ലപ്പുറം ജില്ലയില്‍ ലൈസന്‍സില്ലാത്തവരും സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നതായി കണ്ടെത്തി. ഒറ്റദിവസത്തെ പരിശോധനയില്‍ത്തന്നെ ഇത്തരത്തിലുള്ള മൂന്നുപേര്‍ക്കെതിരേ നടപടിയെടുത്തു. ഫിറ്റ്നസ്സില്ലാത്ത വാഹനങ്ങളും സ്‌കൂള്‍ ആവശ്യത്തിനായി ഓടുന്നുണ്ട്. മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്. 100 സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചു.

വാതില്‍ അടയ്ക്കാന്‍ സാധിക്കാത്തതും സ്പീഡ് ഗവര്‍ണറും ജി.പി.എസ്സും ഇല്ലാത്തതുമായ നിലമ്പൂരിലെ സ്‌കൂള്‍ വാഹനത്തിന്റെ ഫിറ്റ്നസ് ഉദ്യോഗസ്ഥര്‍ റദ്ദാക്കി. ടാക്‌സ് അടയ്ക്കാത്ത രണ്ട് സ്‌കൂള്‍ ബസുകള്‍ക്കെതിരേ നടപടിയുണ്ടായി. ഫിറ്റ്നസ് ഇല്ലാത്ത കുട്ടികളെ കൊണ്ടുപോയതിന് ഒരു സ്‌കൂള്‍ ബസ്സിന്റേയും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച ഒരു ഡ്രൈവറുടേയും പേരില്‍ കേസെടുത്തു.



പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂള്‍ ബസും കൂട്ടത്തിലുണ്ടായിരുന്നു. മൊത്തം 15 സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരേ കേസെടുത്തു. പുതിയ അധ്യയനവര്‍ഷത്തിന് മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കും അധ്യാപകര്‍ക്കും എന്‍ഫോഴ്സ്മെന്റ് വിഭാഗം ബോധവത്കരണക്ലാസുകള്‍ നടത്തിയിരുന്നു. സ്‌കൂളുകള്‍ സന്ദര്‍ശിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കി.

സ്‌കൂള്‍ അധികൃതര്‍ക്ക് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസവകുപ്പ് അധികാരികള്‍ മുഖേന അയച്ചുകൊടുക്കുകയും പ്രത്യേക യോഗങ്ങള്‍ വിളിച്ച് അവ വിശദീകരിക്കുകയും ചെയ്തിരുന്നു. പലര്‍ക്കും ബോധമുണ്ടായിട്ടില്ല എന്നതിന്റെ തെളിവാണ് ഇത്തരം നടപടികളെന്ന് അധികൃതര്‍ പറയുന്നു. സുരക്ഷിതമല്ലാത്ത സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുകയും സ്‌കൂള്‍ അധികൃതര്‍ക്കെതിരേ ദുരന്തനിവാരണവകുപ്പ് പ്രകാരം നടപടിക്ക് ജില്ലാ കളക്ടര്‍ക്ക് ശുപാര്‍ശ ചെയ്യുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്.

സ്‌കൂളിലേക്ക് കുട്ടികളെ അയയ്ക്കുന്നതോടെ ഉത്തരവാദിത്വം കഴിഞ്ഞെന്ന് രക്ഷിതാക്കള്‍ കരുതരുത്. എംപരിവാഹന്‍ ആപ്പ് ഉപയോഗിച്ച് മക്കള്‍ യാത്രചെയ്യുന്ന വാഹനങ്ങളുടെ രേഖകള്‍ കൃത്യമാണോ എന്ന് പരിശോധിക്കണമെന്ന് എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ് പറഞ്ഞു. അപാകം കണ്ടാല്‍ മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണം- അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Content Highlights: Motor vehicle department caught school buses due to lakh of fitness, Driver without licence


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented