കുട്ടികളുണ്ടാക്കുന്ന അപകടങ്ങള്‍ക്ക് രക്ഷിതാക്കള്‍ക്ക് ശിക്ഷ;മോട്ടോര്‍ വാഹന ഭേദഗതി ബില്‍ ലോക്സഭയില്‍


റോഡപകടമുണ്ടായ ഉടന്‍ അപകടത്തിനിരയായവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ കാഷ്ലെസ് ഇന്‍ഷുറന്‍സ് പദ്ധതി വഴി ചികിത്സിക്കാന്‍ സംവിധാനമൊരുക്കുമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു.

ന്യൂഡല്‍ഹി: മോട്ടോര്‍വാഹന ഭേദഗതി ബില്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു. 1988-ലെ മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലാണിത്. കുട്ടികള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ക്ക് രക്ഷിതാക്കളെ ശിക്ഷിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ടെന്ന് മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച ബില്ലില്‍ ചര്‍ച്ച നടക്കും.

റോഡപകടമുണ്ടായ ഉടന്‍ അപകടത്തിനിരയായവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ കാഷ്ലെസ് ഇന്‍ഷുറന്‍സ് പദ്ധതി വഴി ചികിത്സിക്കാന്‍ സംവിധാനമൊരുക്കുമെന്ന് മോട്ടോര്‍ വാഹനഭേദഗതി ബില്‍ വ്യവസ്ഥ ചെയ്യുന്നു. അപകടമുണ്ടായി ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. മോട്ടോര്‍ അപകടനിധി പ്രകാരം എല്ലാവര്‍ക്കും നിര്‍ബന്ധിത റോഡ് അപകട ഇന്‍ഷുറന്‍സിനും ബില്ലില്‍ നിര്‍ദേശമുണ്ട്. അപകടസാധ്യതയോ പരിസ്ഥിതി ദോഷമോ ഉണ്ടാക്കാന്‍ സാധ്യതയുള്ള വാഹനങ്ങളെ തിരിച്ചുവിളിക്കാന്‍ സര്‍ക്കാരിന് ബില്‍ അധികാരം നല്‍കുന്നു.

സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് സമഗ്രമായ ഗതാഗത നയത്തിന് രൂപം നല്‍കാന്‍ ബില്‍ നിര്‍ദേശിക്കുന്നുണ്ട്. റോഡ് സുരക്ഷയും ഗതാഗത മാനേജ്മെന്റും കൈകാര്യം ചെയ്യാന്‍ ദേശീയ റോഡ് സുരക്ഷാ ബോര്‍ഡ് രൂപവത്കരിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്. ഉബര്‍, ഒല പോലെയുള്ള സ്വകാര്യവാഹനദാതാക്കള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് സമ്പ്രദായം കൊണ്ടുവരാനും ബില്‍ നിര്‍ദേശിക്കുന്നു.

Content Highlights; motor vehicle amendment bill, motor vehicle bill, nitin gadkari

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


migrant workers

1 min

ബംഗാളികളെ പിടിക്കാന്‍ ബംഗാള്‍ സഖാക്കള്‍; രാഷ്ട്രീയപരീക്ഷണവുമായി സിഐടിയു

May 18, 2022

More from this section
Most Commented