ഒറ്റവര്‍ഷം നിരത്തിലെത്തിയത് നാല് ലക്ഷത്തിലധികം; ഇന്ത്യയില്‍ മില്ല്യണ്‍ അടിച്ച് ഇലക്ട്രിക് വാഹനങ്ങൾ


2022 മാര്‍ച്ച് ഒന്നുമുതല്‍ 24 വരെ 53,109 വൈദ്യുതവാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്തു. 

പ്രതീകാത്മക ചിത്രം | Photo: Tata motors

ടപ്പുസാമ്പത്തികവര്‍ഷം രാജ്യത്ത് വൈദ്യുതവാഹന രജിസ്‌ട്രേഷന്‍ നാലുലക്ഷം കടന്നു. വൈദ്യുത ഇരുചക്രവാഹനങ്ങള്‍ക്ക് നഗര മേഖലകളില്‍ സ്വീകാര്യത കൂടിയതാണ് നേട്ടത്തിനു പിന്നില്‍. കേന്ദ്രസര്‍ക്കാരിന്റെ വാഹന്‍ ഡാഷ്‌ബോര്‍ഡിലെ വിവരമനുസരിച്ച് 2021 ഏപ്രില്‍ ഒന്നുമുതല്‍ 2022 മാര്‍ച്ച് 24 വരെ 4,05,261 വൈദ്യുത വാഹനങ്ങളാണ് രജിസ്റ്റര്‍ചെയ്തത്. 2022 മാര്‍ച്ച് ഒന്നുമുതല്‍ 24 വരെ 53,109 വൈദ്യുതവാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്തു.

2020-21 സാമ്പത്തികവര്‍ഷം ആകെ 1.36 ലക്ഷം വൈദ്യുതവാഹനങ്ങളായിരുന്നു നിരത്തിലിറങ്ങിയത്. നഗരമേഖലയില്‍ സ്വീകാര്യത കൂടിയതോടെ വൈദ്യുത ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായ മുന്നേറ്റമാണ് വൈദ്യുതവാഹന രജിസ്‌ട്രേഷന്‍ കുത്തനെ ഉയരാന്‍ കാരണമായത്. അതേസമയം, രാജ്യത്തുടനീളം നാളിതുവരെ 10,60,707 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അവകാശപ്പെടുന്നത്

രാജ്യത്ത് ആകെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ 53.33 ശതമാനം വിഹിതിമാണ് ഇരുചക്രവാഹനങ്ങള്‍ക്കുള്ളത്. നിലവിലെ കണക്കുകള്‍പ്രകാരം മാര്‍ച്ചില്‍ വൈദ്യുതവാഹന രജിസ്‌ട്രേഷന്‍ 60,000 കടക്കുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 35,000 മുതല്‍ 38,000 വരെ ഇരുചക്രവാഹനങ്ങളായിരിക്കുമെന്നും വിലയിരുത്തുന്നു. ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ ഉള്‍പ്പെടെ നിരവധി കമ്പനികളാണ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്.

പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവും വൈദ്യുതവാഹനങ്ങള്‍ക്ക് നല്‍കുന്ന പ്രോത്സാഹനവും ചാര്‍ജിങ് സൗകര്യങ്ങളിലെ വര്‍ധനയും മുന്നേറ്റത്തിനു കാരണമാണെന്ന് ഗവേഷണ ഏജന്‍സിയായ ഇക്ര പറയുന്നു. അതേസമയം, 1742 ഇലക്ട്രിക് വാഹന ചാര്‍ജിങ്ങ് സെന്ററുകള്‍ ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കൂടുതല്‍ ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ദേശിയപാതയോരങ്ങള്‍ സ്ഥലം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: More than 4 lakh electric vehicle registered in 2021-22 financial year, one million EV In India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented