എട്ട് വര്‍ഷമായി ഇതരസംസ്ഥാന വാഹനം രൂപമാറ്റം വരുത്തി നിയമവിരുദ്ധമായി കേരളത്തില്‍ ഓടിച്ചുകൊണ്ടിരുന്നത് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി.
ഇടുക്കി മുരിക്കാശ്ശേരി സ്വദേശി ഉപയോഗിച്ചുകൊണ്ടിരുന്ന ജീപ്പാണ് ഇടുക്കി ആര്‍.ടി.ഒ. ആര്‍.രമണന്‍ പിടികൂടിയത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ജീപ്പ് നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയിരുന്നു.
കൂടാതെ എട്ട് വര്‍ഷമായി കേരളത്തില്‍ നികുതി അടയ്ക്കുകയും ചെയ്തിട്ടില്ല. വാഹനത്തിന്റെ രജിസ്ട്രേഷന്‍ ബുക്ക് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.
യാത്രക്കാര്‍ ഉണ്ടായിരുന്നതിനാല്‍ വാഹനം പിടിച്ചെടുക്കാതെ വിട്ടയച്ചു. വെള്ളിയാഴ്ച ഇടുക്കി മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ ഹാജരാക്കാനും ആര്‍.ടി.ഒ. നിര്‍ദേശിച്ചു.
Content Highlights: Modified Jeep Caught By Motor Vehicle Department In Idukki