ksrtc
representative image

തൃശ്ശൂര്‍: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ഒരു മാസത്തേക്ക് മരവിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി. നോര്‍ത്ത് പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ചെറായി കോല്‍പ്പുറത്ത് കെ.ടി. ഷാനിലിന്റെ ലൈസന്‍സാണ് തൃശ്ശൂര്‍ ആര്‍.ടി.ഒ. ആര്‍. രാജീവ് മരവിപ്പിച്ചത്.

നോര്‍ത്ത് പറവൂരില്‍നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ കെ.എസ്.ആര്‍.ടി.സി. ബസിലെ ഡ്രൈവര്‍ ഷാനില്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ ബസിലെ തന്നെ യാത്രക്കാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി തൃശ്ശൂര്‍ എന്‍ഫോഴ്സമെന്റ് ആര്‍.ടി.ഒ. ഷാജി മാധവന് വാട്സ് ആപ്പില്‍ അയച്ചുനല്‍കുകയായിരുന്നു.

കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഷാനില്‍ ആര്‍.ടി.ഒ. മുമ്പാകെ ഹാജാരാവുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. ലൈസന്‍സ് മരവിപ്പിച്ചത് കൂടാതെ മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള എടപ്പാള്‍ ഐ.ഡി.ടി.ആറില്‍ ഒരു ദിവസത്തെ ബോധവത്കരണ ക്ലാസിനും അയച്ചു. നിയമലംഘനങ്ങള്‍ സംബന്ധിച്ച പരാതികള്‍ 9946100100 എന്ന വാട്സ് ആപ്പ് നമ്പറില്‍ അറിയിക്കാം. 

Content Highlights; mobile usage while driving, rto freeze ksrtc driver licence