പെട്രോള്‍ തീര്‍ന്ന് ഒരിക്കലെങ്കിലും വഴിയില്‍ കുടുങ്ങിയവരാകും നമ്മില്‍ പലരും. എന്നാല്‍, ഇനി എവിടെവെച്ച് ഇന്ധനം തീര്‍ന്നാലും പരക്കം പായേണ്ടിവരില്ല. ഒരൊറ്റ ഫോണ്‍കോള്‍ മതി പെട്രോള്‍ പമ്പ് നിങ്ങളെ തേടിവരും. കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് മലപ്പുറത്ത് വരുന്നു.
പുണെ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റീ പോസ്റ്റുമായി ചേര്‍ന്ന് ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
6000 ലിറ്റര്‍ ഡീസല്‍ സംഭരിക്കാവുന്ന ടാങ്കര്‍ലോറി കഴിഞ്ഞദിവസം മലപ്പുറത്തെത്തി. ടാറ്റയുടെ ആള്‍ട്ര 0104 ടാങ്കര്‍ ലോറിയാണിത്. രാജ്യത്തെ ആറാമത്തെ ടാങ്കറാണിത്.
ഏറെ സുരക്ഷാസംവിധാനങ്ങളോടെയാണ് ഇത് നിരത്തിലിറങ്ങുന്നത്. മേല്‍മുറി പിലാക്കലിലെ പി.എം.ആര്. പെട്രോള്‍പമ്പ് ഉടമ പി.എം. അലവി ഹാജിയാണ് പമ്പിന്റെ ജില്ലയിലെ ലൈസന്‍സി.
ഓണ്‍ലൈന്‍ വഴിയായിരിക്കും പമ്പിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിനായി പ്രത്യേക ആപ്പും നിര്‍മിച്ചിട്ടുണ്ട്. റീ പോസ് കമ്പനിയാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ഈ ആപ്പ് വഴിയാകും ഇന്ധനവില്‍പ്പന. പണം ഓണ്‍ലൈന്‍ വഴിയും അടയ്ക്കാം.
ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പെട്രോള്‍ പമ്പ് നിയന്ത്രിക്കാം. സഞ്ചരിക്കുന്ന പമ്പ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ ആവശ്യക്കാര്‍ക്ക് അതത് സ്ഥലങ്ങളില്‍ ഇന്ധനമെത്തിക്കാനാകും.
Content Highlights: mobile petrol pump in malappuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..