ഇന്ധനത്തിനായി പമ്പില്‍ പോയി സമയം കളയേണ്ട; ആവശ്യമുള്ളപ്പോള്‍ പമ്പ് വീട്ടിലെത്തും


ലളിതമായ ചില ഘട്ടങ്ങളിലൂടെ ഇന്ധനം ആവശ്യമായ സമയം ബുക്ക് ചെയ്യുക. ഡെലിവറി ട്രാക്കുചെയ്യാനും സംവിധാനമുണ്ട്.

ദുബായ്: പമ്പില്‍ പോയി വരിനിന്നുള്ള സമയനഷ്ടം ഒഴിവാക്കാന്‍ പെട്രോളും ഡീസലും ഇനി വീട്ടിലെത്തും. ഇനോക്ക് ഗ്രൂപ്പാണ് വീട്ടുപടിക്കല്‍ ഇന്ധനം എത്തിക്കുന്നതിനായി ചൊവ്വാഴ്ച ഡിജിറ്റല്‍ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.

ഇനോക്ക് ലിങ്ക് വഴി ഓര്‍ഡര്‍ ചെയ്താല്‍ യു.എ.ഇ.യിലുടനീളമുള്ള ബിസിനസ്, വാണിജ്യസ്ഥാപനങ്ങള്‍ക്ക് പെട്രോള്‍ ആവശ്യപ്പെടുന്നിടത്ത് എത്തും. വ്യക്തിഗത ഓര്‍ഡറുകള്‍ക്ക് ഓരോ ഡെലിവറിക്കും പത്ത് ദിര്‍ഹം ഈടാക്കും.

ഇനോക്ക് ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഇനോക്ക് ലിങ്ക്. ഇനോക്ക് ലിങ്കില്‍ കയറി പേഴ്സണല്‍, കമ്യൂണിറ്റി ഡവലപ്പേഴ്സ്, പ്രിമൈസസ് മാനേജേഴ്സ്, ബിസിനസ് എന്നിവയില്‍ ഏത് ആവശ്യത്തിനുള്ളതെന്ന് തിരഞ്ഞെടുത്ത് സൈന്‍ അപ്പ് ചെയ്യുക.

ലളിതമായ ചില ഘട്ടങ്ങളിലൂടെ ഇന്ധനം ആവശ്യമായ സമയം ബുക്ക് ചെയ്യുക. ഡെലിവറി ട്രാക്കുചെയ്യാനും സംവിധാനമുണ്ട്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ആപ്ലിക്കേഷനില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented