ഇന്ധനം നിറയ്ക്കാന്‍ ഇനി പമ്പില്‍ പോകേണ്ട; സഞ്ചരിക്കുന്ന ഇന്ധന വാഹനം ഇതാ


1 min read
Read later
Print
Share

വടക്കാഞ്ചേരി സബ്ബ് ആര്‍.ടി.ഒ ഓഫീസില്‍ മൊബൈല്‍ ഇന്ധന വാഹനം റജിസ്റ്റര്‍ ചെയ്തു.

മൊബൈൽ ഇന്ധന വാഹനം

ന്ധനം നിറക്കാന്‍ ഇനി പമ്പില്‍ പേകേണ്ട, മൊബൈലില്‍ വിളിച്ചാല്‍ പമ്പ് വിളിപുറത്ത്. വാഹനങ്ങളിലേക്ക് ഇന്ധനം ലഭിക്കുമെന്ന് കരുതരുത്. ആശുപത്രികള്‍, ഓഡിറ്റോറിയങ്ങള്‍, ക്രഷറുകള്‍, ക്വാറികള്‍ എന്നിവിടങ്ങളിലേക്കും, ജനറേറ്ററുകള്‍ക്കുമാണ് മൊബൈല്‍ പമ്പിലൂടെ (ഡോര്‍സ്റ്റെപ്പ് ഡീസല്‍ ഡെലിവറി ) ഡീസല്‍ നിറക്കാനാകുക.

ആവശ്യക്കാരന്‍ പറയുന്ന സ്ഥലത്ത് ഇന്ധനമെത്തിക്കുന്ന സ്പിന്നര്‍ എനര്‍ജിയുടെ മൊബൈല്‍ പമ്പ് യൂണിറ്റ് വടക്കാഞ്ചേരി സബ്ബ് ആര്‍.ടി. ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തു. പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലൊന്നായ സ്പിന്നര്‍ ഗ്രൂപ്പാണ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് അത്യന്താധുനിക സംവിധാനങ്ങളോടെയുള്ള മൊബൈല്‍ വാഹനം പുറത്തിറക്കിയത്. 6000 ലിറ്റര്‍ സംഭരണശേഷിയുള്ള ഇരട്ട ടാങ്കാണ് ക്രമീകരിച്ചിട്ടുള്ളത്.

ഭാരത് പെട്രോളിയത്തിന്റെ ഡീസലാണ് വാഹനത്തിലൂടെ നല്‍കുക. വടക്കാഞ്ചേരി നഗരസഭയിലെ അത്താണിയില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരപരിധിയില്‍ സേവനം സൗജന്യം. അഞ്ച് കിലോമീറ്റര്‍ ദൂരത്തേക്ക് 150 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കും. തുടര്‍ന്നങ്ങോട്ട് ഓരോ കിലോമീറ്ററിനും 30 രൂപ നല്‍കണം. അഗ്‌നിരക്ഷാമാര്‍ഗങ്ങള്‍ ഉള്‍പ്പെടെ ആധുനിക സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുള്ള വാഹനത്തിന് 32 ലക്ഷം രൂപ ചെലവു വന്നതായി സ്പിന്നര്‍ ഗ്രൂപ്പ് മാനേജിംങ്ങ് ഡയറക്ടര്‍ പി.ജെ.ജോര്‍ജ്ജ്കുട്ടി പറഞ്ഞു. ഇന്ധനമടിച്ചാല്‍ ബില്ല് കയ്യോടെ ലഭിക്കും. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി വാഹനം സര്‍വ്വീസ് ആരംഭിച്ചു.

Content Highlights: mobile diesel tanker vadakkanchery

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
E-Scooter

2 min

വേഗത 25 കി.മീ, 45 വരെ ഉയര്‍ത്തും; ഇലക്ട്രിക് സ്‌കൂട്ടര്‍ തട്ടിപ്പിന് 'പൂട്ടിട്ട്' കമ്മിഷണര്‍

May 27, 2023


Kerala State Vehicle

1 min

സര്‍ക്കാര്‍വാഹനങ്ങള്‍ ഇനി കെ.എല്‍. 99-ല്‍ ആരംഭിക്കും; കേന്ദ്ര സര്‍ക്കാരിനും പ്രത്യേക സീരീസ്

May 11, 2023


Old Vehicle

1 min

2027-ഓടെ ഡീസല്‍ കാറുകള്‍ നിരോധിക്കണമെന്ന് റിപ്പോര്‍ട്ട്; തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം

May 10, 2023

Most Commented