തിരൂര്‍: മാരുതി ബൊലേനോ കാര്‍ രൂപംമാറ്റി ബെന്‍സാക്കി പിടിക്കപ്പെട്ടതിനു തൊട്ടുപിന്നാലെ തിരൂരില്‍ വീണ്ടും കാര്‍ മോഡല്‍മാറ്റി. വിദേശകാറില്‍ യാത്രചെയ്യാന്‍ കൊതിയായതോടെയാണ് ലാന്‍സര്‍ കാര്‍ വിദേശകാറായ ഫെറാറിയോട് സാദൃശ്യമുള്ള രൂപത്തിലേക്ക് മാറ്റിയത്‌

കൊടക്കലിലെ ഏനാത്ത് റാഷിദിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍.08 എസ്.4554 നമ്പര്‍ കാറാണ് മോഡല്‍ മാറ്റിയത്. പഴയ കാറില്‍ ഓരോ ഭാഗങ്ങള്‍ മാറ്റിവെച്ചാണ് രൂപമാറ്റം നടത്തിയത്. തിരൂര്‍ താഴെപ്പാലത്ത് വെച്ചാണ് കാര്‍ പിടികൂടിയത്.

എം.വി.ഐ. ഗോപകുമാര്‍ കാര്‍ കസ്റ്റഡിയിലെടുത്തു. 15 ദിവസത്തിനകം കാര്‍ പഴയ മോഡലാക്കിയില്ലെങ്കില്‍ ആര്‍.സി. ബുക്ക് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ജോയിന്റ് ആര്‍.ടി.ഒ. സി.യു. മുജീബ് പറഞ്ഞു. 

Content Highlights: Mitsubishi Lancer Modified As Ferrari Car