ഇതൊക്കെ നിസ്സാരം; മണ്ണില്‍ താണ ചിന്തയുടെ കാര്‍ പുറത്തെടുത്ത് സജി ചെറിയാന്‍| Video


1 min read
Read later
Print
Share

പഴയ ഡ്രൈവിങ് സ്‌കില്‍ പരീക്ഷിച്ച് നോക്കാമെന്ന് മന്ത്രിയും. മന്ത്രി വണ്ടി ആദ്യം പുറകോട്ട് എടുത്തു. കൂടെ നിന്നവരും വണ്ടി തള്ളിസഹായിച്ചു.

ചിന്താ ജെറോമിന്റെ കാറ് മണ്ണിൽ പൂഴ്ന്നപ്പോൾ മന്ത്രി സജി ചെറിയാൻ വണ്ടി മുന്നോട്ടെടുക്കുന്നു

തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ കാറ് മണ്ണില്‍ പൂഴ്ന്നപ്പോള്‍ പഴയ ഡ്രൈവിങ് സ്‌കില്‍ പുറത്തെടുത്ത് മന്ത്രി സജി ചെറിയാന്‍. ചിറയിന്‍കീഴ് ഭാഗത്തെ തീരസദസ്സ് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മന്ത്രി.

ഈ സമയമാണ് ചെറിയ വെട്ടുകാട് വെച്ച് ചിന്തയുടെ കാര്‍ പൂഴിമണലില്‍ താഴ്ന്നുപോയത് മന്ത്രി കണ്ടത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. പോലീസുകാരും നാട്ടുകാരും ചിന്തയുടെ വാഹനത്തിന്റെ ഡ്രൈവരും പലതവണ പരിശ്രമിച്ചിട്ടും വണ്ടി പൂഴിമണലില്‍നിന്ന് അനങ്ങിയില്ല. ടയര്‍ മണ്ണില്‍ പൂഴ്ന്ന് കറങ്ങിക്കൊണ്ടിരുന്നു.

ഒടുവില്‍ സജി ചെറിയാന്‍ ഡ്രൈവിങ് സിറ്റിലേക്ക് കയറി. ഇതോടെ അവിടെ കൂടെനിന്നവരും അദ്ഭുതപ്പെട്ടു. പഴയ ഡ്രൈവിങ് സ്‌കില്‍ പരീക്ഷിച്ച് നോക്കാമെന്ന് മന്ത്രിയും. മന്ത്രി വണ്ടി ആദ്യം പുറകോട്ട് എടുത്തു. കൂടെ നിന്നവരും വണ്ടി തള്ളിസഹായിച്ചു. എന്നാല്‍ മുന്നോട്ട് വീണ്ടുമെടുത്തപ്പോള്‍ വണ്ടി മണ്ണില്‍ കുടുങ്ങി.

ഒടുവില്‍ കുറച്ചുമണ്ണും കല്ലും മുന്‍വശത്തെ ടയര്‍ഭാഗത്ത് കൊണ്ടിടാന്‍ മന്ത്രിയുടെ നിര്‍ദേശം. ഒടുവില്‍ ഫസ്റ്റിലിട്ട് നിഷ്പ്രയാസം മന്ത്രിതന്നെ മുന്നോട്ടു കയറ്റുകയായിരുന്നു. സാമൂഹികമാധ്യമത്തില്‍ സജി ചെറിയാന്‍ തന്റെ 'ൈഡ്രവിങ് സ്‌കില്‍' പോസ്റ്റിടുകയും ചെയ്തു.

Content Highlights: Minister Saji Cheriyan Driving,Chintha Jerome, Toyota Innova Crysta, Driving Skill, Driving Video

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Kerala Police-AI Camera

1 min

ക്യാമറ ചതിച്ചു ഗയിസ്; നാട്ടുകാര്‍ക്ക് പെറ്റിയടിക്കുന്ന പോലീസിന് പിഴയിട്ട് എ.ഐ. ക്യാമറ

Sep 21, 2023


MVD Checking

1 min

40 ഉദ്യോഗസ്ഥര്‍, രണ്ട് മണിക്കൂര്‍ പരിശോധന, സര്‍ക്കാര്‍ വാഹനങ്ങളും വിട്ടില്ല; കുടുങ്ങിയത് 240 പേര്‍

Sep 21, 2023


State Car Number

1 min

KL 90: സര്‍ക്കാര്‍ വാഹനങ്ങളെല്ലാം ഇനി പുതിയ സീരീസില്‍, പഴയ രജിസ്‌ട്രേഷന്‍ നമ്പറുകളും മാറും

Sep 21, 2023


Most Commented