ര്‍മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സിന്റെ ബ്രാന്‍ഡ് മികവ് പ്രദര്‍ശിപ്പിക്കുന്ന ലക്‌സ് ഡ്രൈവ് പ്രോഗ്രാം കോഴിക്കോട് സ്വപ്‌ന നഗരി മൈതാനത്ത് നടന്നു. ഈ വര്‍ഷം ബെന്‍സ് ലക്‌സ് ഡ്രൈവ് സംഘടിപ്പിക്കുന്ന പത്താമത്തെ നഗരമാണ് കോഴിക്കോട്. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പത്‌നിയും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന്‍ രൂപകല്‍പ്പന ചെയ്ത ഗൃഹാലങ്കാര സാമാഗ്രികളുടെ പ്രദര്‍ശനവും ലക്‌സ് ഡ്രൈവിനോട് അനുബന്ധിച്ച് നടന്നു. 

benz

നിലവിലുള്ള ഉപഭോക്താക്കളെയും ഭാവിയില്‍ മെഴ്‌സിഡീസ് ബെന്‍സ് മോഡലുകള്‍ വാങ്ങാന്‍ സാധ്യതയുള്ളവരെയും പങ്കെടുപ്പിച്ച് സ്വപ്‌ന നഗരിയില്‍ പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലാണ് ഡ്രൈവ് നടന്നത്. ബെന്‍സ് മോഡലുകളുടെ ഓണ്‍ റോഡ്, ഓഫ് റോഡ് മികവുകള്‍ നേരിട്ടറിയാന്‍ വിദഗ്ദ്ധരായ ഡ്രൈവര്‍ ടീമിന്റെ മേല്‍നോട്ടത്തിലായിരുന്നു ഡ്രൈവ് പ്രേഗ്രാം. ബെന്‍സ് നിരയിലെ കരുത്തരായ എഎംജി മോഡലുകളായിരുന്നു ഡ്രൈവിലെ മുഖ്യ ആകര്‍ഷണം. 

benz

ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനും മെഴ്‌സിഡീസ് ബ്രാന്‍ഡിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും ലക്‌സ് ഡ്രൈവ് സഹായകമാണെന്ന് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റോളന്റ് ഫോള്‍ജര്‍ പറഞ്ഞു. മെഴ്‌സിഡീസ് ബെന്‍സ് ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന വാഹനേതര ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ലക്‌സ് ഡ്രൈവ് നഗരിയിലുണ്ടായിരുന്നു. ഈ മാസം 26,27 തിയ്യതികളില്‍ പൂണെയിലാണ് അടുത്ത ലക്‌സ് ഡ്രൈവ് നടക്കുക.

benz

benz

benz