മെഴ്‌സിഡീസ് ബെന്‍സ്‌ എ.എം.ജി. ശ്രേണിയില്‍പ്പെട്ട സി.എല്‍.എ. 45, ജി.എല്‍.എ. 45 4 മാറ്റിക് എന്നീ രണ്ടു മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി. എ.എം.ജി.യുടെ 50-ാം വാര്‍ഷികം പ്രമാണിച്ച് ഈ വര്‍ഷം 12 പുതിയ എ.എം.ജി. മോഡലുകള്‍ ബെന്‍സ് ഇന്ത്യ പുറത്തിറക്കുന്നുണ്ട്. ഇതില്‍ ആറാമത്തേതും ഏഴാമത്തേതുമാണ് ഈ രണ്ടു വാഹനങ്ങള്‍. രണ്ട് മോഡലുകളുടേയും ഏറോ എഡിഷനുകളും ലഭ്യമാണ്.

എ.എം.ജി. സി.എല്‍.എ. 45-ന്റെ ഏറ്റവും കുറഞ്ഞ വില 75.20 ലക്ഷം രൂപയും (എക്സ്-ഷോറൂം) ഏറോ എഡിഷന്റേത് 77.69 ലക്ഷം രൂപയുമാണ്. എ.എം.ജി. ജി.എല്‍.എ. 45 4മാറ്റിക്കിന്റെ വില 77.85 ലക്ഷം രൂപയാണ്. ഇതിന്റെ ഏറോ എഡിഷന്റേത് 80.67 ലക്ഷം രൂപയും. 45 എ.എം.ജി.യുടേത് ലോകത്തെ ഏറ്റവും കരുത്തേറിയ ഫോര്‍ സിലിന്‍ഡര്‍ സീരീസ് പ്രൊഡക്ഷന്‍ എന്‍ജിനാണ്. ഓട്ടമത്സരത്തിനുള്ള കാറുകളുടെ ഡി.എന്‍.എ.യോടു കൂടിയ ഇവ ദൈനംദിന ഉപയോഗത്തിനനുയോജ്യമായവയാണ്. 

Content Highlights: Mercedes AMG CLA 45, AMG GLA 45, Mercedes Benz, AMG