രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, യൂട്ടിലിറ്റി വാഹന വിപണിയിലും മേധാവിത്വം നേടി. വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ, എസ്-ക്രോസ് എന്നീ യൂട്ടിലിറ്റി വാഹന മോഡലുകളുടെ വിജയമാണ് മാരുതിക്ക് നേട്ടമായത്. 

ഇവയുടെ ആഭ്യന്തര വില്‍പ്പന 2017-18 സാമ്പത്തിക വര്‍ഷം 29.6 ശതമാനം ഉയര്‍ന്ന് 2,53,759 യൂണിറ്റിലേക്കെത്തി. ഇതോടെ കമ്പനിക്ക് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ 27.5 ശതമാനം വിപണി വിഹിതമായി. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കമ്പനി യൂട്ടിലിറ്റി വാഹന നിര വിപുലീകരിച്ചു വരികയാണെന്ന് മാരുതി സുസുക്കി സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ആര്‍.എസ്. കല്‍സി പറഞ്ഞു. 

Content Highlights; Maruti Suzuki tops UV segment with 27.53% market share in FY18