മാരുതി സുസുക്കിയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലായ ഓള്‍ട്ടോയുടെ വില്‍പ്പന 35 ലക്ഷം യൂണിറ്റുകള്‍ കടന്നു. 2017-18 ല്‍ ഓള്‍ട്ടോ ആറു ശതമാനം വില്‍പ്പന വളര്‍ച്ച നേടി. നടപ്പ് സാമ്പത്തിക വര്‍ഷം 33 ശതനമാനമാണ് വിപണി വിഹിതം. കഴിഞ്ഞ പതിനാലു വര്‍ഷമായി വിപണിയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലാണ് ഓള്‍ട്ടോ. 

'2017-നും 2018-നും ഇടയില്‍ ഓള്‍ട്ടോ വാങ്ങിയ ഉപഭോക്താക്കളില്‍ 55 ശതമാനം പേരുടെയും ആദ്യ കാര്‍ ആയിരുന്നു ഇതെങ്കില്‍ 25 ശതമാനം ഉപഭോക്താക്കള്‍ മറ്റു കാറുകള്‍ ഉള്ളവരായിരുന്നു. ഓള്‍ട്ടോയുടെ 44 ശതമാനം ഉപഭോക്താക്കളും 35 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്' - മാരുതി സുസുക്കി മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍എസ് കല്‍സി പറഞ്ഞു. എല്ലാ രണ്ടു വര്‍ഷവും അഞ്ചു ലക്ഷത്തോളം പുതിയ ഉപഭോക്താക്കളെയാണ് കമ്പനി കൂട്ടിച്ചേര്‍ക്കുന്നത്. 

Content Highlights; MARUTI ALTO TOTAL SALES CROSS 35 LAKH UNITS