മാരുതി സുസുക്കി ജിമ്‌നി | Photo: Maruti Suzuki
ഇന്ത്യൻ നിരത്തുകളിലെ ഓഫ് റോഡ് വാഹനങ്ങളിലെ പുത്തൻ താരോദയമായ മാരുതി സുസുക്കി ജിമ്‌നിയുടെ വില പ്രഖ്യാപിച്ചു. രണ്ട് വേരിയന്റുകളിൽ എത്തിയിട്ടുള്ള ഈ വാഹനത്തിന് 12.74 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ബെയ്സ് മോഡലായ Zeta മാനുവലിന് 12.74 ലക്ഷവും Zeta ഓട്ടോ മാറ്റിക്കിന് 13.94 ലക്ഷവുമാണ് എക്‌സ്‌ഷോറൂം വില. രണ്ടാമത്തെ മോഡലായ Alpha MT ക്ക് 13.69 ലക്ഷവും Alpha AT യ്ക്ക് 14.89 ലക്ഷവുമാണ് വില. ഇത് കൂടാതെ ആൽഫയുടെ ഡ്യുവൽ ടോൺ വേരിയന്റുകളുടെ (Alpha MT -13.85 , Alpha AT -15.05) വിലയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വർഷം ആദ്യം പ്രദർശനത്തിനെത്തിയ വാഹനം ജനുവരിയിൽ തന്നെ ബുക്കിങ്ങും ആരംഭിച്ചിരുന്നു. വില പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ 30,000-ത്തോളം ആളുകളാണ് ഈ വാഹനം ബുക്കുചെയ്തിരിക്കുന്നത്.
ഇന്ത്യയിലാണ് ജിമ്‌നിയുടെ ഫൈവ് ഡോർ മോഡൽ ആദ്യമായി എത്തുന്നത്. ത്രീ ഡോർ മോഡലുമായി വലിയ മാറ്റമൊന്നും പറയാനില്ലാത്ത വാഹനമാണ് ഫൈവ് ഡോർ ജിമ്നിയും. എൽ.ഇ.ഡി. പ്രൊജക്ഷൻ ഹെഡ്ലാമ്പും, ക്രോമിയത്തിൽ പൊതിഞ്ഞ ഗ്രില്ലും, ഹെഡ്ലാമ്പ് വാഷറുമെല്ലാമാണ് മുൻഭാഗത്ത് നൽകിയിട്ടുള്ളത്. രണ്ട് ഡോറുകൾ അധികമായി നൽകിയെന്നത് ത്രീ ഡോർ ജിമ്നിയിൽ നിന്ന് ഈ വാഹനത്തിൽ വരുത്തിയിട്ടുള്ള മാറ്റം.
റോഡിനെക്കാൾ ഉപരി ഓഫ് റോഡ് പ്രേമികളുടെ ഇഷ്ടവാഹനമായതിനാൽ മൊത്തത്തിൽ കുറച്ച് പൊക്കമുള്ള വാഹനമാണിത്. പിൻഭാഗത്ത് ഡോറിൽ സ്പെയർ വീൽ ഒക്കെ നൽകിയിരിക്കുന്ന മൊത്തത്തിൽ വാഹനത്തെ സ്‌റ്റൈലാക്കുന്നുണ്ട്. മൊത്തത്തിൽ ക്യൂട്ടായിട്ടുള്ള ഒരു വാഹനം തന്നെയാണ് ജിമ്നി.
നാലുപേർക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. സ്റ്റിയറിങ്ങ് വീൽ, ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ എന്നിവയിലേക്ക് നോക്കിയാൽ ഗ്രാന്റ് വിത്താരയാണെന്ന് തോന്നും. ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ ജിപ്‌സിയെ ഓർമപ്പെടുത്തും. മുന്നിലെ രണ്ട് സീറ്റുകളെ കുറിച്ച് മോശം പറയാൻ പറ്റില്ല. വളരെ കംഫർട്ടബിൾ ആക്കുന്ന അത്യാവശം വലിപ്പമുള്ള ഫാബ്രിക് സീറ്റുകളാണ് രണ്ടാം നിരയിലെ സീറ്റുകൾ അത്രകണ്ട് മികച്ചതാണെന്ന് പറയാനാവില്ല. ലെഗ്റൂമിന്റെ കാര്യത്തിൽ പിശുക്ക് കാണിച്ചില്ല.
3985 എം.എം. നീളം, 1645 എം.എം. വീതി, 1720 എം.എം. ഉയരം എന്നിവയ്‌ക്കൊപ്പം 2590 എം.എം. വീൽബേസും 210 എം.എം. ഗ്രൗണ്ട് ക്ലിയറൻസുമാണ് ജിമ്‌നിക്കുള്ളത്. അപ്രോച്ച് ആംഗിൾ 36 ഡിഗ്രിയും ഡിപ്പാർച്ചർ ആംഗിൾ 50 ഡിഗ്രിയുമാണുള്ളത്. 208 ലിറ്റർ ബൂട്ട് സ്‌പേസാണ് സാധാരണ രീതിയിൽ നൽകുന്നത്. എന്നാൽ, പിൻനിരയിലെ സീറ്റുകൾ മടക്കി ഇത് 332 ലിറ്ററായി ഉയർത്താനും സാധിക്കും. മാനുവൽ മോഡലിന്റെ കെർബ് വെയിറ്റ് 1200 കിലോഗ്രാം വരെയും ഓട്ടോമാറ്റിക് മോഡലിന് 1210 കിലോഗ്രാം വരെയുമാണ്.
മാരുതി സുസുക്കിയുടെ തന്നെ നിർമിതിയായ ഐഡിൽ സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് സംവിധാനമുള്ള കെ15ബി 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് ജിമ്‌നിയുടെ ഹൃദയം. 104.8 പി.എസ്. പവറും 134.2 എൻ.എം. ടോർക്കുമാണ് ഈ 1462 സി.സി. എൻജിൻ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഫോർ വീൽ ഡ്രൈവ് സംവിധാനത്തിനായി ഓൾഗ്രിപ്പ് പ്രോ സംവിധാനവും ജിമ്‌നിയിൽ നൽകിയിട്ടുണ്ട്.
Content Highlights: Maruti reveals Jimny price Maruti Suzuki Jimny


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..