ഓട്ടോമാറ്റിക് കാറുകളില്‍ പുതുചരിത്രം കുറിച്ച് മാരുതി സുസുക്കി. നാലു വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം AMT (ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്സ്മിഷന്) കാറുകളാണ് മാരുതി വിറ്റഴിച്ചത്. ഇന്ത്യന്‍ നിരത്തില്‍ വലിയ മാറ്റത്തിന് തുടക്കം കുറിച്ച് ഹാച്ച്ബാക്ക് മോഡല്‍ സെലേരിയോയിലൂടെ 2014-ലാണ് മാരുതി AMT കാറുകള്‍ പുറത്തിറക്കി തുടങ്ങിയത്.
ഓട്ടോമാറ്റിക് കാറുകള്‍ക്ക് ജനപ്രീതി വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ലക്ഷത്തിലേറെ AMT കാറുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സെലേരിയോയ്ക്ക് പുറമേ ആള്‍ട്ടോ K10, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഇഗ്നീസ്, ഡിസയര്‍, വിറ്റാര ബ്രെസ എന്നീ മോഡലുകളാണ് നിലവില്‍ എഎംടിയില്‍ മാരുതി വിറ്റഴിക്കുന്നത്.
Content Highlights; Maruti has sold 3 lakh AMT models since 2014
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..