നിരത്തിലെത്തി നാല് മാസം പിന്നിടുന്ന പുതുതലമുറ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് റെക്കോര്‍ഡ് വില്‍പന. 2019 മാര്‍ച്ചില്‍ 8,955 യൂണിറ്റ് എര്‍ട്ടിഗയാണ് കമ്പനി വിറ്റഴിച്ചത്. എര്‍ട്ടിഗയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാസ വില്‍പനയാണിത്. മുന്‍തലമുറ എര്‍ട്ടിഗയ്ക്ക് പോലും ഇതുവരെ മാസം 8,000 യൂണിറ്റ് പിന്നിടാന്‍ സാധിച്ചിരുന്നില്ല. 

കഴിഞ്ഞ മാസത്തെ എംപിവി വില്‍പനയില്‍ ഒന്നാം സ്ഥാനത്തുള്ള എര്‍ട്ടിഗയ്ക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 76.07 ശതമാനമാണ് വളര്‍ച്ച. 2018 മാര്‍ച്ചില്‍ വില്‍പന 5086 യൂണിറ്റായിരുന്നു. എംപിവി വില്‍പനയില്‍ രണ്ടാം സ്ഥാനത്ത് ബലേറോയാണ്, 8019 യൂണിറ്റ്. ടൊയോട്ട ഇന്നോവ മൂന്നാം സ്ഥാനത്താണ്. വില്‍പന 6984 യൂണിറ്റ്. തൊട്ടുപിന്നില്‍ 2751 യൂണിറ്റോടെ മഹീന്ദ്ര മരാസോയും ഇടംപിടിച്ചു. 

മഹീന്ദ്ര സൈലോ (402 യൂണിറ്റ്), ടാറ്റ ഹെക്‌സ (366 യൂണിറ്റ്), ഡാറ്റ്‌സണ്‍ ഗോ പ്ലസ് (291 യൂണിറ്റ്), ടാറ്റ സുമോ (96 യൂണിറ്റ്), റെനോ ലോഡ്ജി (54 യൂണിറ്റ്) എന്നിവയാണ് യഥാക്രമം അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍. 

Content Highlights; Maruti Ertiga Records Its Highest Sales Ever In March 2019