ന്യൂഡല്‍ഹി: മാരുതി സുസുകി ഡിസംബര്‍ മാസത്തിലും വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ചു. കമ്പനിയുടെ മൊത്തം വില്‍പ്പന 10.3 ശതമാനം ഉയര്‍ന്ന് 1,30,066 യൂണിറ്റുകളായി. കയറ്റുമതി ഉള്‍പ്പെടെയാണ് ഇത്. 2016 ഡിസംബറില്‍ മൊത്തം 1,17,908 കാറുകളായിരുന്നു വിറ്റഴിച്ചത്. 

ആഭ്യന്തര വില്‍പ്പന 12.1 ശതമാനം ഉയര്‍ന്ന് 1,19,286 ആയപ്പോള്‍ കയറ്റുമതി 6.2 ശതമാനം താഴ്ന്ന് 10,780 യൂണിറ്റുകളായി. സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ എന്നിവ അടങ്ങുന്ന വിഭാഗത്തില്‍ 23.3 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.