ന്റര്‍നെറ്റ് ബാങ്കിങ്ങിന്റെയും ഗൂഗിള്‍ പേയുടെയും കാലത്ത് നോട്ടുകളുടെ ഉപയോഗം പോലും കുറഞ്ഞുവരികയാണ്. പ്രത്യേകിച്ച് വലിയ പണമിടപാടുകള്‍ക്ക് ഇത്തരം പുതുതലമുറ മാര്‍ഗങ്ങളാണ് എല്ലാവരും സ്വീകരിക്കുന്നത്. ഈ കീഴ്‌വഴക്കം തെറ്റിച്ച് നാണയങ്ങള്‍ മാത്രം നല്‍കി വാഹനം വാങ്ങി വ്യത്യസ്തനായിരിക്കുകയാണ് ഒരാള്‍.

ദീപാവലിയോട് അനുബന്ധിച്ച് ഒരു വാഹനം വാങ്ങണമെന്ന ആഗ്രഹത്തിലായിരുന്നു മധ്യപ്രദേശ് സ്വദേശിയായ രജേഷ് കുമാര്‍ ഗുപ്ത. ഒടുവില്‍, ഹോണ്ട ആക്ടീവ സ്വന്തമാക്കാന്‍ തീരുമാനിച്ചു. എന്നാല്‍, ഇതില്‍ ഒരു വ്യത്യസ്തത വേണമെന്ന ആഗ്രഹത്തിനൊടുവിലാണ് വാഹനത്തിന്റെ വില നാണയ തുട്ടുകളായി നല്‍കാന്‍ തീരുമാനിച്ചത്. 

ഒടുവില്‍ വാഹനത്തിന്റെ വിലയായ 83,000 രൂപയുടെ നാണയങ്ങളാണ് അദ്ദേഹം ഡീലര്‍ഷിപ്പില്‍ നല്‍കിയത്. ഇതില്‍ കൂടുതലും അഞ്ച് രൂപ, പത്ത് രൂപ നാണയങ്ങളായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ എടുത്താണ് ഡീലര്‍ഷിപ്പിലെ ജീവനക്കാര്‍ ഈ തുക എണ്ണി തിട്ടപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഹോണ്ട അടുത്തിടെ പുറത്തിറക്കിയ ബിഎസ്-6 മോഡല്‍ ആക്ടീവയാണ് അദ്ദേഹം സ്വന്തമാക്കിയത്. 74,490 രൂപ എക്‌സ്‌ഷോറും വിലയുള്ള ടോപ്പ് എന്‍ഡ് ഡിസ്‌ക് ബ്രേക്ക് പതിപ്പാണ് അദ്ദേഹം തിരഞ്ഞെടുത്തത്. റോഡ് നികുതി, ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെ 83,000 രൂപയാണ് ഈ വാഹനത്തിന്റെ വില.

Source: News18.Com

Content Highlights: Man Buys Honda Activa By Giving Rs 83,000 in Coins, Dealership Staff Takes Three Hours to Count