മമതാ ബാനർജി ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുന്നു | Photo: Twitter|AITCofficial
ഇന്ധന വിലവര്‍ധനയ്ക്കെതിരേ വൈദ്യുത സ്കൂട്ടറില്‍ സവാരി നടത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിഷേധം. സെക്രട്ടേറിയറ്റായ 'നബന്ന' യിലേക്കുള്ള യാത്രയാണ് മമത പ്രതിഷേധത്തിന് തിരഞ്ഞെടുത്തത്.
മന്ത്രി ഫിര്‍ഹാദ് ഹക്കീം ഓടിച്ച സ്കൂട്ടറിനുപിന്നില്‍ ഹെല്‍മെറ്റ് ധരിച്ച് കഴുത്തില്‍ ഇന്ധനവില കൂട്ടലിനെതിരേയുള്ള പ്ളക്കാര്‍ഡും തൂക്കിയായിരുന്നു മമതയുടെ രാവിലത്തെ യാത്ര.
''ബംഗാളില്‍ പാചകവാതകം സൗജന്യമായി തരുമെന്നെല്ലാം തിരഞ്ഞെടുപ്പുകാലത്ത് പറയുന്നു. പക്ഷേ, അത് വെറും 'ഗ്യാസാണ്' എന്ന് ഇപ്പോ മനസ്സിലായി. 800 രൂപയ്ക്കു മുകളിലാണ് പാചകവാതകത്തിന്റെ വില'' -മമത പറഞ്ഞു.
മടക്കയാത്രയില്‍ മമത ഒറ്റയ്ക്ക് സ്കൂട്ടറോടിച്ചതും കൗതുകമായി. സ്കൂട്ടര്‍ ഓടിച്ച് പരിചയമില്ലാത്ത അവര്‍ ഇരുവശത്തും സുരക്ഷാ ഉദ്യോഗസ്ഥന്മാരെ നിര്‍ത്തിയാണ് സവാരി പൂര്‍ത്തിയാക്കിയത്.
ഇടയ്ക്ക് നിയന്ത്രണം തെറ്റി വീഴാന്‍ പോയപ്പോള്‍ പോലീസുകാര്‍ താങ്ങി. മമതയുടെ അസാധാരണപ്രകടനം കാണാന്‍ യാത്രക്കാരും തിങ്ങിക്കൂടി. സുരക്ഷാസംവിധാനത്തിന്റെ ഭാഗമായി ഡ്രോണുകളും സജ്ജമാക്കിയിരുന്നു.
Content Highlights: Mamata Banerjee travels in electric scooter to protest against fuel price hike
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..