തൊടുപുഴ: ഡ്രൈവിങ് ടെസ്റ്റിനെത്തിച്ച ഇരുചക്രവാഹനങ്ങള്‍ ആക്സിലറേറ്റര്‍ കൊടുക്കാതെതന്നെ ഓടിയ സംഭവത്തില്‍ കൃത്യമായി പരിശോധന നടത്താത്ത മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കുമെതിരേ വകുപ്പ്തല നടപടി.
ഇവരെ ഒരുമാസത്തേക്ക് ഡ്രൈവിങ് ടെസ്റ്റ് ഡ്യൂട്ടിയില്‍നിന്ന് വിലക്കി.തൊടപുഴ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച രാവിലെ മധ്യമേഖലാ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.പി.അജിത്കുമാര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്.
ഡ്രൈവിങ് ടെസ്റ്റിനെത്തിച്ച ഒന്‍പത് ഇരുചക്ര വാഹനങ്ങളില്‍ രണ്ടെണ്ണം ആക്സിലേറ്റര്‍ കൊടുക്കാതെതന്നെ കുറഞ്ഞ വേഗത്തില്‍ ഓടിക്കാവുന്ന രീതിയില്‍ ക്രമീകരിച്ചവയായിരുന്നു. ഓട്ടത്തിനിടെ ആക്സിലറേറ്റര്‍ കൊടുത്തില്ലെങ്കിലും ഈ വാഹനങ്ങളുടെ എന്ജിന് ഓഫായി നിന്നുപോകില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
ഇത്തരം വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തി ലൈസന്‍സ് നല്‍കുന്നത് നിയമവിരുദ്ധമാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന എം.വി.ഐ.യും എ.എം.വി.ഐ.യുമായിരുന്നു വാഹനം പരിശോധിക്കേണ്ടിയിരുന്നത്. അവര്‍ ചുമതല നിര്‍വഹിച്ചില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പകരംചുമതല നല്കി.
Content Highlights: Malpractice In Driving Test Vehicle Department Level Action Against Motor Vehicle Inspector
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..