ജര്‍മനിയില്‍ പെട്രോള്‍, ഡീസല്‍ വാഹന വില്‍പന നിരോധിക്കുന്നു


2030 മുതല്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കാനുള്ള പ്രമേയത്തില്‍ ഫെഡറല്‍ കൗണ്‍സിലിലെ 16 ജര്‍മന്‍ സ്റ്റേറ്റുകളും അനുകൂലമായി വോട്ട് ചെയ്തിരുന്നു

ന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഇന്ധന ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ജര്‍മ്മനിയില്‍ നിരോധനമേര്‍പ്പെടുത്തുന്നു. 2030-മുതല്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള പ്രമേയത്തില്‍ ഫെഡറല്‍ കൗണ്‍സിലിലെ 16 ജര്‍മന്‍ സ്റ്റേറ്റുകളും അനുകൂലമായി വോട്ട് ചെയ്തിരുന്നു.

എന്നാല്‍ 2030-ന് ശേഷവും പഴയ വാഹനങ്ങള്‍ക്ക് റോഡിലിറങ്ങാനുള്ള അനുമതി ലഭിക്കും, പുതിയ വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും നിരോധനം. നിരോധനത്തിന് ശേഷം പഴയ പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ നികുതി ഇരട്ടിയാക്കാനാണ് ഗവണ്‍മെന്റിന് പദ്ധതി. നികുതി കുത്തനെ ഉയര്‍ത്തുന്നതിലൂടെ പഴയ വാഹനങ്ങളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഗവണ്‍മെന്റിന്റെ പ്രതീക്ഷ.

അതേസമയം യൂറോപ്യന്‍ യൂണിയനോടും ഇതേ നടപടികള്‍ സ്വീകരിക്കാന്‍ ജര്‍മ്മനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ഘട്ടംഘട്ടമായി സീറോ എമിഷന്‍ നടപടികള്‍ പ്രാവര്‍ത്തികമാക്കാനുള്ള നടപടികളാണ് ജര്‍മനി ലക്ഷ്യമിടുന്നത്‌. നിരോധനം മുന്നില്‍കണ്ട്‌ 16 വര്‍ഷങ്ങള്‍ക്കുള്ളില്‍ ജര്‍മന്‍ നിരത്തുകള്‍ ഭൂരിഭാഗവും ഇലക്ട്രിക് വാഹനങ്ങള്‍ കീഴടക്കാനാണ് സാധ്യത.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented