ബൈക്ക് (ഇന്‍സെറ്റില്‍ റെമീസ്)
ചാവക്കാട് പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാര്‍ സിവില്‍ വേഷത്തില്‍ റെമീസിന്റെ ബൈക്കില്‍ കറങ്ങുകയുണ്ടായി. പ്രദേശത്ത് ഹാന്‍സ് വില്‍ക്കുന്ന കടയ്ക്കുമുന്നില്‍ വണ്ടി എത്തിയപ്പോള്‍ അലാറം പ്രവര്‍ത്തിച്ചു. തൃശ്ശൂരിലെ ഷാഡോ പോലീസ് സംഘം ലഹരിവസ്തുക്കള്‍ പിടികൂടാന്‍ റെമീസിന്റെ സഹായം തേടി.
ഇലക്ട്രോണിക്സ് ബിരുദധാരിയായ മുതുവട്ടൂര്‍ തൈക്കണ്ടിപ്പറമ്പില്‍ റെമീസ്, ലഹരി വസ്തുക്കള്‍ കണ്ടെത്താനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത വാര്‍ത്ത ചൊവ്വാഴ്ച മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. സെന്‍സര്‍ പോയിന്റ് ആള്‍ക്കഹോള്‍ സിസ്റ്റം എന്നാണ് ഇതിന്റെ പേര്.
ബൈക്കിന്റെ സീറ്റിനുള്ളിലാണ് ഇത് ഘടിപ്പിച്ചിട്ടുള്ളത്. കഞ്ചാവോ ഹാന്‍സോ വില്പനക്ക് വെച്ചിട്ടുണ്ടെങ്കില്‍ കടക്കുമുന്നില്‍ ബൈക്ക് നിര്‍ത്തിയാല്‍മതി. ബൈക്കിനുള്ളില്നിന്ന് അലാറം ഉയരും. ലഹരി പിടികൂടാന്‍ എളുപ്പമാര്ഗ്ഗമായതിനാലാണ് ബൈക്കിന്റെ സഹായംതേടി പോലീസ് റെമീസിനെ ബന്ധപ്പെടുന്നത്.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..