സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ മഹീന്ദ്രയുടെ മുന്‍നിര മോഡല്‍ ഓട്ടോമാറ്റിക് സ്‌കോര്‍പിയോയുടെ നിര്‍മാണം കമ്പനി അവസാനിപ്പിച്ചു. ഒരു ഉപഭോക്താവിന്റെ ചോദ്യത്തിനുള്ള മറുപടിയായി ട്വിറ്ററിലാണ് കമ്പനി ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. എന്നാല്‍ വില്‍പ്പന നിര്‍ത്താനുള്ള കാരണം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗിക വെബ്-സൈറ്റില്‍നിന്നും ഓട്ടോമാറ്റിക് സ്‌കോര്‍പിയോയുടെ വില വിവരങ്ങള്‍ മഹീന്ദ്ര പിന്‍വലിച്ചിട്ടുണ്ട്.
thank you for showing interest in Mahindra Scorpio.The Automatic has been discontinued.To test drive the Manual(1/2)
— Mahindra Scorpio (@MahindraScorpio) June 4, 2017
ടൂ വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് സൗകര്യമുള്ള ഓട്ടോമാറ്റിക് സ്‌കോര്‍പിയ 2015 ജൂലായിലാണ് മഹീന്ദ്ര അവതരിപ്പിച്ചത്. 2179 സിസി ഫോര്‍ സിലിണ്ടര്‍ എംഹൗക്ക് ഡീസല്‍ എഞ്ചിന്‍ 4000 ആര്‍പിഎമ്മില്‍ 118 ബിഎച്ച്പി കരുത്തും 1800-2800 ആര്‍പിഎമ്മില്‍ 280 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡ് ഓട്ടോമാറ്റിക്കായിരുന്നു ഗിയര്‍ ബോക്‌സ്. ഓട്ടോമാറ്റിക് പതിപ്പിന്റെ വില്‍പന നിര്‍ത്തിയതോടെ ഇനി 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമാണ് സ്‌കോര്‍പിയോ വിപണിയിലുണ്ടാകുക.
അധികം വൈകാതെ പുതിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ സ്‌കോര്‍പിയോ പുറത്തിറങ്ങിയേക്കും. മുഖം മിനുക്കിയ പുതിയ സ്‌കോര്‍പിയോ ഈ വര്‍ഷം അവസാനത്തോടെ അവതരിപ്പിക്കാനാണ് സാധ്യത. ഫ്‌ളാഗ്ഷിപ്പ് മോഡല്‍ XUV 500-ല്‍ ഉള്‍പ്പെടുത്തിയ അതേ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കിയാകും പുതിയ സ്‌കോര്‍പിയ നിരത്തിലെത്തുക. നിലവില്‍ എട്ട് മാനുവല്‍ പതിപ്പിലാണ് സ്‌കോര്‍പിയ ലഭ്യമാകുക. ഓട്ടോമാറ്റിക്ക് പതിപ്പിന്റെ വിലയില്‍ വലിയ മാറ്റം വരാന്‍ സാധ്യത കുറവാണ്.